കാ​ര്‍​ഷി​ക​യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞം : അ​റ്റ​കു​റ്റ​പ്പ​ണി പ​രി​ശീ​ല​നം നാ​ളെ​മു​ത​ൽ
Sunday, January 26, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന കാ​ര്‍​ഷി​ക യ​ന്ത്ര​വ​ത്ക​ര​ണ മി​ഷ​നും കൃ​ഷി​വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ചേ​ര്‍​ന്നു ന​ട​പ്പി​ലാ​ക്കു​ന്ന കാ​ര്‍​ഷി​ക​യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ന് നാ​ളെ കാ​സ​ര്‍​ഗോ​ഡ് കൃ​ഷി അ​സി. എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ തു​ട​ക്ക​മാ​കും.

ജി​ല്ല​യി​ലെ കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​ക​ളു​ടെ കീ​ഴി​ലു​ള്ള കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും പ്ര​വൃ​ത്തി​പ​രി​ച​യ പ​രി​ശീ​ല​ന​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ നാ​ല് അ​ഗ്രോ സ​ര്‍​വീ​സ് സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും 11 കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​ക​ളി​ല്‍ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 പേ​ര്‍​ക്ക് 12 ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ൽ​കും. കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ച​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന​തു​മാ​യ കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി വീ​ണ്ടും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കി കാ​ര്‍​ഷി​ക ക​ര്‍​മ​സേ​ന​ക​ള്‍​ക്കും കാ​ര്‍​ഷി​ക സേ​വ​ന​കേ​ന്ദ്ര​ങ്ങ​ള്‍​ക്കും കൈ​മാ​റും.

സം​സ്ഥാ​ന കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​യു. ജ​യ​കു​മാ​ര​ന്‍, ഓ​ഫീ​സ് മെ​ക്കാ​നി​ക്ക​ല്‍ വി​ഭാ​ഗം പ്രോ​ജ​ക്ട് എ​ൻ​ജി​നി​യ​ര്‍ കെ.​വി. ഷി​ബി​ന, പ​രി​ശീ​ല​ക​രാ​യ പി.​ജെ. ഫി​ജോ, കെ.​എ​സ്. സ​ഞ്ജു, ജി​തി​ന്‍ ജോ​ര്‍​ജ്, മു​ഹ​മ്മ​ദ് റാ​ഷി​ദ് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്.

പ​രി​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 24 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ളാ​ണ് സൗ​ജ​ന്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​ക്കി​യ​ത്.