ലൈ​ഫ് മി​ഷ​ന്‍-​പി​എം​എ​വൈ ! 7010 കുടുംബങ്ങൾക്ക് വീടൊരുങ്ങി
Sunday, January 26, 2020 1:23 AM IST
കാ​സ​ർ​ഗോ​ഡ്: ലൈ​ഫ് മി​ഷ​ന്‍-​പി​എം​എ​വൈ പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച 7010 വീ​ടു​ക​ളു​ടെ പ്ര​ഖ്യാ​പ​നം റ​വ​ന്യൂ-​ഭ​വ​ന​നി​ര്‍​മാ​ണ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല ലൈ​ഫ് മി​ഷ​ന്‍-​പി​എം​എ​വൈ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​ത്തി​ല്‍ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം​എ​ല്‍​എ​മാ​രാ​യ എം.​സി. ക​മ​റു​ദ്ദീ​ന്‍, കെ. ​കു​ഞ്ഞി​രാ​മ​ന്‍, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​ജി.​സി. ബ​ഷീ​ര്‍, മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ക​സ​ന ഉ​പ​ദേ​ഷ്ടാ​വ് സി.​എ​സ്. ര​ഞ്ജി​ത്, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ഡി. സ​ജി​ത്ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ജി​ല്ല​യി​ൽ ലൈ​ഫ് മി​ഷ​ന്‍ ആ​ദ്യ​ഘ​ട്ട​ത്തി​ലു​ള്‍​പ്പെ​ട്ട 2936 വീ​ടു​ക​ളി​ല്‍ 2877 വീ​ടു​ക​ളും പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 41 പേ​രു​ടെ ഭൂ​മി​യി​ൽ തീ​ര​ദേ​ശ നി​യ​ന്ത്ര​ണ​മേ​ഖ​ല, നീ​ര്‍​ത്ത​ട പ്ര​ദേ​ശം തു​ട​ങ്ങി​യ സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ല്‍ നി​ര്‍​മാ​ണ​മാ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. പി​എം​എ​വൈ റൂ​റ​ല്‍ വി​ഭാ​ഗ​ത്തി​ല്‍ അ​നു​വ​ദി​ച്ച 583 വീ​ടു​ക​ളി​ല്‍ 566 എ​ണ്ണ​വും അ​ര്‍​ബ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലാ​യി അ​നു​വ​ദി​ച്ച1520 വീ​ടു​ക​ളി​ല്‍ 978 എ​ണ്ണ​വും നി​ര്‍​മി​ച്ചു. ബാ​ക്കി​യു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ച്ചു​വ​രു​ന്നു.

ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ ഗു​ണ​ഭോ​ക്താ​ക്ക​ളെ ച​ട​ങ്ങി​ല്‍ ഉ​പ​ഹാ​രം ന​ല്‍​കി ആ​ദരി​ച്ചു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച പ​ന​ത്ത​ടി, കു​റ്റി​ക്കോ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളെ​യും പ​ര​പ്പ, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളെ​യും കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​ക​ളെ​യും ഉ​പ​ഹാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. പ​ദ്ധ​തി ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ദ​രി​ച്ചു.

ഭ​വ​ന​നി​ര്‍​മാ​ണ പ​ദ്ധ​തി​ക്കാ​യി ജി​ല്ല​യി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ 73.64 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വി​ഹി​ത​മാ​യി 8,94,26,694 രൂ​പ​യും ഹ​ഡ്കോ വാ​യ്പാ ഇ​ന​ത്തി​ല്‍ 46,57,11,778 രൂ​പ​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍​വി​ഹി​ത​മാ​യി 18,12,95,875 രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്ക് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കേ​ന്ദ്രാ​വി​ഷ്‌​കൃ​ത പ​ദ്ധ​തി​യാ​യ ലൈ​ഫ് പി​എം​എ​വൈ പ​ദ്ധ​തി പ്ര​കാ​രം ഓ​രോ ഉ​പ​ഭോ​ക്താ​വി​നും കേ​ന്ദ​സ​ര്‍​ക്കാ​ര്‍ ന​ൽ​കു​ന്ന 1.5 ല​ക്ഷം രൂ​പ​യെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നാ​ല് ല​ക്ഷ​മാ​ക്കി ഉ​യ​ർ​ത്തി​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 80,000 രൂ​പ​യും ഹ​ഡ്കോ വാ​യ്പാ​വി​ഹി​ത​മാ​യി 2,20,000 രൂ​പ​യും സം​സ്ഥാ​ന വി​ഹി​ത​മാ​യി 1,00,000 രൂ​പ​യും ചേ​ര്‍​ത്താ​ണ് നാ​ല് ല​ക്ഷം രൂ​പ ഓ​രോ ഗു​ണ​ഭോ​ക്താ​വി​നും ന​ൽ​കു​ന്ന​ത്.

ജി​ല്ല​യി​ലെ ഭൂ​ര​ഹി​ത​രാ​യ​വ​ർ​ക്ക് പാ​ര്‍​പ്പി​ടം ന​ല്‍​കു​ന്ന​തി​നാ​യി ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ച​ട്ട​ഞ്ചാ​ല്‍, നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭ​യി​ലെ കോ​ട്ട​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഫ്ലാ​റ്റു​ക​ളു​ടെ നി​ര്‍​മാ​ണ​ത്തി​ന് പ്രാ​രം​ഭ​ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​ര​ഹി​ത​രും ഭ​വ​ന​ര​ഹി​ത​രു​മാ​യ 12,081 പേ​രാ​ണ് ഇ​തി​നാ​യു​ള്ള ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ൽ 8751 ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ അ​ര്‍​ഹ​ത പ​രി​ശോ​ധി​ച്ച​തി​ല്‍ 455 പേ​രെ ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്കും 2730 പേ​രെ മൂ​ന്നാം​ഘ​ട്ട​ത്തി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.