മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ് മ​രി​ച്ചു
Monday, January 27, 2020 9:43 PM IST
ഉ​ദു​മ: മു​ല​പ്പാ​ല്‍ തൊ​ണ്ട​യി​ല്‍ കു​ടു​ങ്ങി പ​ത്തു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് മ​രി​ച്ചു. മാ​ങ്ങാ​ട് കൂ​ളി​ക്കു​ന്നി​ലെ ഖാ​ദ​ര്‍- ആ​ഷി​ക ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് ആ​ണ് മ​രി​ച്ച​ത്. തൊ​ണ്ട​യി​ല്‍ മു​ല​പ്പാ​ല്‍ കു​ടു​ങ്ങി ശ്വാ​സ​ത​ട​സ​മു​ണ്ടാ​യ കു​ഞ്ഞി​നെ ആ​ദ്യം ഉ​ദു​മ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യം വേ​ണ​മെ​ന്ന ഡോ​ക്ട​ര്‍​മാ​രു​ടെ നി​ര്‍​ദേ​ശം അ​നു​സ​രി​ച്ച് ഉ​ട​ന്‍ കാ​സ​ര്‍​ഗോ​ട്ടെ ആ​ശു​പ​ത്രി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.