മലയോരത്തിന്‍റെ മനസ് നിറച്ചു ‘തളിരിന്’ സമാപനം
Tuesday, January 28, 2020 1:29 AM IST
മാ​ലോം: പു​തു​ത​ല​മു​റ​യ്ക്ക് കാ​ർ​ഷി​ക അ​റി​വു​ക​ൾ പ​ക​ർ​ന്നു​ന​ൽ​കി "ത​ളി​ര്' കാ​ർ​ഷി​ക​മേ​ള സ​മാ​പി​ച്ചു. മ​ഹാ​ത്മാ​ഗാ​ന്ധി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മാ​ലോ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്, ബ​ളാ​ൽ കു​ടും​ബ​ശ്രീ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ലോം യൂ​ണി​റ്റ്, കൊ​ന്ന​ക്കാ​ട് ചൈ​ത്ര​വാ​ഹി​നി ഫാ​ർ​മേ​ഴ്സ് ക്ല​ബ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ന​ട​ത്തി​യ​ത്.
സ​മാ​പ​ന​സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​സ​ഫ് ക​ള​പ്പു​ര​യ്ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഹ​രീ​ഷ് പി. ​നാ​യ​ർ, എ​സ്ഐ എം.​വി. ശ്രീ​ദാ​സ്, സി. ​ദാ​മോ​ദ​ര​ൻ, മോ​ൻ​സി ചു​ക്ക​നാ​നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി.​പി. ത​മ്പാ​ൻ സ്വാ​ഗ​ത​വും ടോ​മി​ച്ച​ൻ കാ​ഞ്ഞി​ര​മ​റ്റം ന​ന്ദി​യും പ​റ​ഞ്ഞു.
ന​ഗ​രി​യി​ലെ​ത്തി​വ​ർ​ക്കാ​യി പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ്ക്ക് പ്ര​ത്യേ​ക സം​ഘ​വും ഉ​ണ്ടാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് പ​വ​ിലി​യ​നു മു​മ്പി​ൽ ന​ട​ത്തി​യ ആ​രോ​ഗ്യ​ ക്വി​സ് മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച 200 ഓ​ളം പേ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. കൊ​ന്ന​ക്കാ​ട് വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ക​രും സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, മാ​ലോ​ത്ത് ക​സ​ബ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് അം​ഗ​ങ്ങ​ൾ സം​യു​ക്ത​മാ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ത്തി​യ​ത്. ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ത് സി. ​ഫി​ലി​പ്പ്, സീ​നി​യ​ർ ക്ല​ർ​ക്ക് അ​ശോ​ക് കു​മാ​ർ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ കെ. ​സു​ജി​ത്കു​മാ​ർ എ​ന്നി​വ​ർ ക്വി​സ് മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ക്വി​സ് മ​ത്‌​സ​രം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി. ​മാ​ധ​വ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ജി. ദേ​വ്, ഡോ. ​എ​സ്.​എ​സ്. രാ​ജ​ശ്രീ, ഡോ. ​അ​നി​ല മേ​രി, ഷി​നോ​ജ് സെ​ബാ​സ്റ്റ്യ​ൻ, ജെ​യ്സ​മ്മ എ​ൻഎ​സ്‌​എ​സ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ, സു​ജി​ത്കു​മാ​ർ, ഷാ​ജി തോ​മ​സ്, വൈ. ​ഷെ​റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​യ​ക്കു​മ​രു​ന്ന് വി​പ​ത്ത്, വ്യാ​യാ​മം, പോ​ഷ​കാ​ഹാ​രം എ​ന്നി​വ സം​ബ​സി​ച്ച ല​ഘു​ലേ​ഖ​ക​ൾ പ​വ​ിലി​യ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക​യും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക​യും ചെ​യ്തു. പ​ച്ച​ക്ക​റി കി​റ്റു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​തോ​ടൊ​പ്പം ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​ഞ്ഞാ​ൽ ഒ​ളി​പ്പി​ച്ചുവ​ച്ചി​രി​ക്കു​ന്ന വി​ത്തു​ക​ൾ മു​ള​ച്ചു​വ​രു​ന്ന പേ​പ്പ​ർ പേ​ന​ക​ളും ആ​ർ​ദ്രം മി​ഷ​ന്‍റെ ലോ​ഗോ പ​തി​ച്ച പേ​പ്പ​ർ ക​വ​റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.
മ​ല​യോ​ര​ത്തി​ന് ഉ​ത്സ​വ​നാ​ളു​ക​ൾ സ​മ്മാ​നി​ച്ച ത​ളി​രി​ന്‍റെ വി​ജ​യം സം​ഘാ​ട​ക​സ​മി​തി​യു​ടെ ഒ​റ്റ​ക്കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​ണെ​ന്ന് സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ രാ​ജു ക​ട്ട​ക്ക​യം പ​റ​ഞ്ഞു. വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ൽ കാ​ർ​ഷി​ക​മേ​ള​ക​ൾ ന​ട​ത്താ​നു​ള്ള പ്ര​ചോ​ദ​ന​മാ​ണ് മേ​ള​യി​ലെ​ത്തി​യ ആ​യി​ര​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.