മു​ഖ്യ​മ​ന്ത്രി ഇ​ന്നു ജി​ല്ല​യി​ല്‍
Tuesday, January 28, 2020 1:29 AM IST
കാ​സ​ർ​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്നു ജി​ല്ല​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ സം​ബ​ന്ധി​ക്കും. രാ​വി​ലെ 9.30ന് ​കു​മ്പ​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി കെ​ട്ടി​ടോ​ദ്ഘാ​ട​നം, 10.30ന് ​പാ​റ​ക്ക​ട്ട​യി​ല്‍ പു​തി​യ​താ​യി നി​ര്‍​മി​ച്ച ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം കെ​ട്ടി​ടോ​ദ്ഘാ​ട​നം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ‌കാ​സ​ര്‍​ഗോ​ഡ് നു​ള്ളി​പ്പാ​ടി​യി​ല്‍ കി​ഫ്ബി പ്ര​ദ​ർ​ശ​ന​മേ​ള ഉ​ദ്ഘാ​ട​നം, നാ​ലി​ന് കാ​ഞ്ഞ​ങ്ങാ​ട് ചെ​മ്മ​ട്ടം​വ​യ​ലി​ൽ ഗു​രു​വാ​യൂ​ര്‍ സ​ത്യ​ഗ്ര​ഹ സ്മാ​ര​ക​മ​ന്ദി​രം ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ൽ അ​ദ്ദേ​ഹം സം​ബ​ന്ധി​ക്കും.

കാ​ര്‍​ഷി​ക​യ​ന്ത്ര
പ​രി​ച​യ​വും
ധ​ന​സ​ഹാ​യ​വും

കാ​സ​ർ​ഗോ​ഡ്: 40 മു​ത​ല്‍ 80 ശ​ത​മാ​നം വരെ ധ​ന​സ​ഹാ​യ​ത്തോ​ടെ വാ​ങ്ങാ​വു​ന്ന ഏ​റ്റ​വും പു​തി​യ കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ക്ലാ​സ് 30ന് ​രാ​വി​ലെ പ​ത്തി​ന് കാ​സ​ര്‍​ഗോ​ഡ് കൃ​ഷി​ഭ​വ​നി​ല്‍ ന​ട​ക്കും. കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ കെ.​പി. പ്രീ​തി ക്ലാ​സ് ന​യി​ക്കും.
യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നാ​യി അ​ന്നു​ത​ന്നെ പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​രാ​യ വ്യ​ക്തി​ക​ളും സം​ഘ​ങ്ങ​ളും ആ​ധാ​ര്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക്, ഭൂ​നി​കു​തി ര​സീ​ത്, മൊ​ബൈ​ല്‍ ഫോ​ണ്‍, ഫോ​ട്ടോ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.
പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക വ​ര്‍​ഗ​ക്കാ​ര്‍ ജാ​തി സ​ര്‍​ട്ടി​ഫി​ക്ക​റ്റു​കൂ​ടി ക​രു​ത​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ പേ​രു മു​ന്‍​കൂ​ട്ടി ന​ല്‍​ക​ണം. ഫോ​ണ്‍: 9746044411 ,9446673638.