സം​ഗീ​തി​ക-2020​ന് തു​ട​ക്ക​മാ​യി
Tuesday, January 28, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: വെ​ള്ളി​ക്കോ​ത്ത് മ​ഹാ​ക​വി പി ​സ്മാ​ര​ക സ്‌​കൂ​ൾ സോ​ഷ്യ​ൽ സ​യ​ൻ​സ് ക്ല​ബും ജ​ന​കീ​യ സം​ഗീ​ത​പ്ര​സ്ഥാ​ന​വും സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​തി​ക-2020​ന് തു​ട​ക്ക​മാ​യി. ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം സം​ഗീ​താ​ധ്യാ​പ​ക​ൻ വെ​ള്ളി​ക്കോ​ത്ത് വി​ഷ്ണു​ഭ​ട്ട് പ​രി​ശീ​ല​നം ന​ൽ​കി​യ 71 കു​ട്ടി​ക​ൾ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെയുള്ള ആ​ലാ​പ​നം ച​രി​ത്ര​ത്തി​ൽ ഇ​ടം​നേ​ടി.
എം.​വി. ശ്രീ​ല​ക്ഷ​്മി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ദേ​ശീ​യ​ഗാ​ന​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പ​ത്തി​ന് വി​ദ്യാ​ർ​ഥി​ക​ളാ​യ എ. ​രാം​പ്ര​സാ​ദ്, പി. ​അ​ർ​ജു​ൻ (കീ​ബോ​ർ​ഡ്), പി. ​അ​ഖി​ൽ, പി.​കെ. അ​ഭി​മ​ന്യു(​ത​ബ​ല), വെ​ങ്ക​ടേ​ഷ് കാ​മ​ത്ത് (ഹാ​ർ​മോ​ണി​യം), കെ. ​അ​ഖി​ൽ(​ഗ​ഞ്ചി​റ), ഹ​രി​ഗോ​വി​ന്ദ്, ന​ന്ദ​കു​മാ​ർ(​ഡ്രം), അ​വ​ന്തി​ക (കി​ലു​ക്കാം​പെ​ട്ടി), ജാ​ൻ​വി(​വ​യ​ലി​ൻ), മാ​ന​സ് കി​ഷോ​ർ(​ഗി​ത്താ​ർ), ജ​ഗ​ത് ജ​യ​ൻ(​തു​ടി), ദേ​വ​ദ​ത്ത് (ഇ​ല​ത്താ​ളം), സി​ദ്ധാ​ർ​ഥ്(​സിം​ബ​ൽ) എ​ന്നി​വ​ർ സം​ഗീ​ത പ​ക്ക​വാ​ദ്യ​മൊ​രു​ക്കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ൻ, മു​ഖ്യാ​ധ്യാ​പ​ക​ൻ ടി.​പി. അ​ബ്ദു​ൾ ഹ​മീ​ദ്, പ്രി​ൻ​സി​പ്പ​ൽ ജ​യ​ശ്രീ, ല​ളി​താ​ഞ്ജ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.