ജൂ​ബി​ലി​യാ​ഘോ​ഷം മൂ​ല്യ​ങ്ങ​ളെ പ്രോ​ജ്വ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം: മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്
Tuesday, January 28, 2020 1:30 AM IST
ഭീ​മ​ന​ടി: മൂ​ല്യ​ങ്ങ​ളെ പ്രോ​ജ്വ​ലി​പ്പി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ക​ണം ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളെ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​ർ​ജ് ഞ​ര​ള​ക്കാ​ട്ട്. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ ഇ​ട​വ​ക​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൂ​ർ​വി​ക​രി​ലൂ​ടെ പ​ക​ർ​ന്നു​കി​ട്ടി​യ മൂ​ല്യ​ങ്ങ​ൾ പു​തി​യ ത​ല​മു​റ​യെ പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​ന്നി​ട്ടു​ണ്ടോ എ​ന്ന് ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള അ​വ​സ​ര​മാ​ക​ണ​മി​ത്.
കു​ടി​യേ​റ്റ പി​താ​ക്ക​ന്മാ​ർ ന​മ്മെ പ​ഠി​പ്പി​ച്ച ഒ​ന്നാ​മ​ത്തെ മാ​തൃ​ക വി​ശ്വാ​സജീ​വി​തം പ​ക​ർ​ന്നു ന​ൽ​ക​ലാ​ണ്. അ​ത് കൂ​ടു​ത​ൽ തീ​ഷ്ണ​ത​യോ​ടെ നി​ർ​വ​ഹി​ക്കു​വാ​ൻ ജൂ​ബി​ലി ന​മ്മെ ഓ​ർ​മിപ്പി​ക്കു​ന്നു. ര​ണ്ടാ​മ​ത്തേ​ത് സ​ഹി​ഷ്ണു​ത​യും സ​ഹ​വ​ർ​ത്തി​ത്വ​വു​മാ​ണ്.
നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​മെ​ന്ന ഭാ​ര​ത സം​സ്കാ​ര​ത്തി​ന് ഉ​ല​ച്ചി​ൽ ത​ട്ടു​ന്ന പ​ല സം​ഭ​വ​ങ്ങ​ളും പ്ര​ള​യ​കാ​ല​ത്തെ കൊ​ടു​ങ്കാ​റ്റു​പോ​ലെ വീ​ശി​യ​ടി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​ത്തി​ലാ​ണ് നാം ​ജീ​വി​ക്കു​ന്ന​ത് ഇ​ത​ര മ​തവി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സ​ഹോ​ദ​ര​ങ്ങ​ളോ​ട് സ്നേ​ഹ​ത്തി​ലും സ​ഹി​ഷ്ണു​ത​യി​ലും ജീ​വി​ക്കു​ന്ന ന​മ്മു​ടെ പാ​ര​മ്പ​ര്യം അ​ന​സ്യൂ​തം തു​ട​രു​വാ​നു​ള്ള പ്ര​ചോ​ദ​ന​മാ​ക​ണം ഈ ​ആ​ഘോ​ഷ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കാ​സ​ർ​ഗോ​ഡ് റീ​ജ​ൺ വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, ഫാ. ​ഫി​ലി​പ്പ് ചേ​ന്നാ​ട്ട്, ഫാ. ​ജോ​സ​ഫ് വാ​ര​ണ​ത്ത്, ബാ​ബു പാ​ല​മ​റ്റ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​കാ​രി ഫാ. ​ജോ​സ് തൈ​ക്കു​ന്നും​പു​റം സ്വാ​ഗ​ത​വും ഫി​ലി​പ്പോ​സ് ഊ​ത്ത​പ്പാ​റ​യ്ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.