കെ-​ടെ​റ്റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന
Tuesday, January 28, 2020 1:30 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള കെ-​ടെ​റ്റ് പ​രീ​ക്ഷാകേ​ന്ദ്ര​ങ്ങ​ളാ​യ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ്, ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സ്, കാ​ഞ്ഞ​ങ്ങാ​ട് ജി​വി​എ​ച്ച്എ​സ്എ​സ്, നീ​ലേ​ശ്വ​രം രാ​ജാ​സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കെ-​ടെ​റ്റ് പ​രീ​ക്ഷ​യെ​ഴു​തി വി​ജ​യി​ച്ച എ​ല്ലാ കാ​റ്റ​ഗ​റി​യി​ലും ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന 31ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് മി​നി സി​വി​ല്‍​സ്റ്റേ​ഷ​നി​ലു​ള്ള ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ല്‍ ന​ട​ക്കും.
പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കു​ന്ന​വ​ര്‍ ഒ​റി​ജി​ന​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പ്, ഹാ​ള്‍​ ടി​ക്ക​റ്റ് (2019 ന​വം​ബ​റി​ല്‍ പ​രീ​ക്ഷ​യെ​ഴു​തി​യ​വ​ര്‍ ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ​ത്) പ​ക​ര്‍​പ്പ്, കെ-​ടെ​റ്റ് മാ​ര്‍​ക്ക് ലി​സ്റ്റ്, പ​രീ​ക്ഷാ ഫീ​സ്, മാ​ര്‍​ക്ക് ഇ​ള​വ് ല​ഭി​ച്ച​വ​ര്‍ ജാ​തി തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ​ഹി​തം ഹാ​ജ​രാ​ക​ണം.​ഫോ​ണ്‍: 04672 206233, 9447450102, 9846741083.