രൂ​പ​ശ്രീ വ​ധം: പ്ര​തി​ക​ളെ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു
Wednesday, January 29, 2020 12:47 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ്പ​ദ​വ് വി​ദ്യാ​വ​ര്‍​ധി​നി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക രൂ​പ​ശ്രീ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന അ​ധ്യാ​പ​ക​ന്‍ വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്ത്, സ​ഹാ​യി നി​ര​ഞ്ജ​ന്‍ കു​മാ​ര്‍ എ​ന്നി​വ​രെ കാ​സ​ര്‍​ഗോ​ഡ് ജു​ഡീ​ഷല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.
കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യ​ലി​നും തെ​ളി​വെ​ടു​പ്പു​ക​ള്‍​ക്കു​മാ​യി പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. വെ​ങ്കി​ട്ട​ര​മ​ണ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യി​ലും ക​ര്‍​ണാ​ട​ക​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വ്യ​ക്തി​ക​ള്‍​ക്കും കു​ടും​ബ​ങ്ങ​ള്‍​ക്കും വേ​ണ്ടി ആ​ഭി​ചാ​ര​ക്രി​യ​ക​ളും ദു​ര്‍​മ​ന്ത്ര​വാ​ദ​വും ന​ട​ത്തി പ​ണം സ​മ്പാ​ദി​ച്ചി​രു​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​രം ക​ര്‍​മ​ങ്ങ​ളി​ലെ​ല്ലാം അ​ടു​ത്ത സ​ഹാ​യി​യാ​യി നി​ര​ഞ്ജ​ന്‍റെ സാ​ന്നി​ധ്യ​വും ഉ​ണ്ടാ​യി​രു​ന്നു.
രൂ​പ​ശ്രീ​യു​ടെ മ​ര​ണ​വും ഇ​ത്ത​രം ആ​ഭി​ചാ​ര​ക്രി​യ​ക​ളു​മാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ ബ​ന്ധ​മു​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്ന കാ​ര്യ​മാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്. മ​ര​ണ​ത്തി​നു മു​മ്പോ ശേ​ഷ​മോ രൂ​പ​ശ്രീ​യെ ആ​ഭി​ചാ​ര​ക​ര്‍​മ​ങ്ങ​ള്‍​ക്ക് വി​ധേ​യ​യാ​ക്കി​യി​ട്ടു​ണ്ടോ എ​ന്ന സം​ശ​യ​മാ​ണു​ള്ള​ത്.
രൂ​പ​ശ്രീ​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് വ​സ്ത്ര​ങ്ങ​ളും ത​ല​മു​ടി​യും ന​ഷ്ട​പ്പെ​ട്ട​ത് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണോ എ​ന്ന​തും അ​ന്വേ​ഷി​ക്കും. ഇ​വ എ​ന്തു​ചെ​യ്തു എ​ന്ന കാ​ര്യ​ത്തി​ലും പ്ര​തി​ക​ളി​ല്‍ നി​ന്ന് കൃ​ത്യ​മാ​യ വി​വ​രം ശേ​ഖ​രി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. രൂ​പ​ശ്രീ​യെ മു​ക്കി​ക്കൊ​ല്ലാ​നു​പ​യോ​ഗി​ച്ച വെ​ള്ള​ത്തി​ല്‍ ചേ​ര്‍​ത്ത വ​സ്തു​ക്ക​ള്‍ എ​ന്തൊ​ക്കെ​യായി​രു​ന്നു​വെ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത വ​രു​ത്തേ​ണ്ട​തു​ണ്ട്.