പ​ക്ഷി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി എ​ച്ച്എഎ​ലി​ന്‍റെ ചു​റ്റു​മ​തി​ൽ
Sunday, February 16, 2020 2:06 AM IST
ബ​ദി​യ​ടു​ക്ക: സീ​താം​ഗോ​ളി കി​ന്‍​ഫ്ര വ്യ​വ​സാ​യ കേ​ന്ദ്ര​ത്തി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ എ​ച്ച്എ​എ​ലി​ന്‍റെ അ​തി​സു​ര​ക്ഷാ മ​തി​ൽ ദേ​ശീ​യ​പ​ക്ഷി​യാ​യ മ​യി​ലു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക്ഷി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്നു.

ആ​റ​ടി ഉ​യ​ര​മു​ള്ള മ​തി​ലി​ന് മു​ക​ളി​ല്‍ സ്ഥാ​പി​ച്ച കു​പ്പി​ച്ചില്ലു​ക​ളാ​ണ് പ​ക്ഷി​ക​ള്‍​ക്ക് ഹാ​നി​ക​ര​മാ​കു​ന്ന​ത്. ചി​ല്ലു​ക​ളു​ടെ തി​ള​ക്കം ക​ണ്ട് മ​തി​ലി​നു മു​ക​ളി​ൽ പ​റ​ന്നി​രി​ക്കു​ന്ന പ​ക്ഷി​ക​ളു​ടെ കാ​ലു​ക​ളി​ലും കൊ​ക്കി​ലും ഇ​വ മു​റി​വേ​ല്പി​ക്കു​ന്നു. സ​മീ​പ​കാ​ല​ത്തു ത​ന്നെ മ​തി​ല്‍ പ​രി​സ​ര​ത്ത് അ​പൂ​ർ​വ ഇ​നം വെ​ള്ളി​മൂ​ങ്ങ, മൈ​ന, പ്രാ​വ് തു​ട​ങ്ങി​യ പ​ക്ഷി​ക​ള്‍ ച​ത്ത് വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

നി​ർ​ദി​ഷ്ട കി​ദൂ​ര്‍ പ​ക്ഷി സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് മൂ​ന്നു കി​ലോ മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​യാ​ണ് എ​ച്ച്എ​എ​ല്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​തി​ന​ടു​ത്തു​ള്ള തീ​ര​ദേ​ശ​ത്തും വി​ശാ​ല​മാ​യ ചെ​ങ്ക​ല്‍ പ്ര​ദേ​ശ​ത്തും ദേ​ശാ​ട​ന പ​ക്ഷി​ക​ള്‍ ഉ​ള്‍​പ്പെ​ടെ സ്ഥി​ര​മാ​യി എ​ത്തി​ച്ചേ​രാ​റു​ണ്ട്. രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍​പോ​ലും ചി​ല്ലു​ക​ളു​ടെ പ്ര​കാ​ശം ക​ണ്ട് ആ​ക​ര്‍​ഷി​ക്ക​പ്പെ​ട്ട് മ​തി​ലി​നു​മു​ക​ളി​ൽ പ​റ​ന്നി​രി​ക്കു​ന്ന പ​ക്ഷി​ക​ളാ​ണ് അ​പ​ക​ട​ക്കെ​ണി​യി​ല്‍​പ്പെ​ടു​ന്ന​ത്.

മ​യി​ൽ​പോ​ലു​ള്ള പ​ക്ഷി​ക​ൾ​ക്ക് ചെ​റി​യ മു​റി​വു​ണ്ടാ​യാ​ല്‍ പോ​ലും പെ​ട്ടെ​ന്ന് അ​ണു​ബാ​ധ​യു​ണ്ടാ​യി മ​ര​ണ​ത്തി​ലേ​ക്കെ​ത്തു​മെ​ന്ന് പ​ക്ഷി​നി​രീ​ക്ഷ​ക​ർ പ​റ​യു​ന്നു. സാ​ധാ​ര​ണ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി മ​തി​ലി​ന് മു​ക​ളി​ൽ ഇ​രു​മ്പു​ക​മ്പി​ക​ളാ​ണ് സ്ഥാ​പി​ക്കാ​റു​ള്ള​ത്. ഇ​ത് പ​ക്ഷി​ക​ള്‍​ക്ക് അ​ത്ര അ​പ​ക​ട​ക​ര​മ​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.