ഗ​വ. കോ​ൺ​ട്രാ​ക്ട​ർ​മാ​രു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ
Monday, February 17, 2020 1:17 AM IST
കാ​സ​ർ​ഗോ​ഡ്: ക​രാ​റു​കാ​രു​ടെ പ​ണം കൃ​ത്യ​മാ​യി ത​രാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, ബി​ല്‍ ഡി​സ്‌​കൗ​ണ്ടിം​ഗ് സി​സ്റ്റം വ​ഴി പ​ണം ന​ല്‍​കു​ന്പോ​ൾ പ​ലി​ശ പൂ​ർ​ണ​മാ​യും സ​ർ​ക്കാ​ർ വ​ഹി​ക്കു​ക, ടെ​ൻ​ഡ​റി​ല്‍ ക​രാ​റു​കാ​ര​നും സൊ​സൈ​റ്റി​ക്കും മ​റ്റു ഏ​ജ​ന്‍​സി​ക​ൾ​ക്കും തു​ല്യ​പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്തു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചു​കൊ​ണ്ടു ജി​ല്ലാ ഗ​വ. കോ​ൺ​ട്രാ​ക്ടേ​ഴ്സ് സം​യു​ക്ത​ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത​ത്വ​ത്തി​ൽ നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് ന​ട​ത്തും.
രാ​വി​ലെ 10.30ന് ​രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബി.​എം. കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​എ. നാ​സ​ര്‍, മു​ഹ​മ്മ​ദ്കു​ഞ്ഞി, സി.​എ​ച്ച്. അ​ലി മാ​വി​ന​ക്ക​ട്ട, ബി. ​ഷാ​ഫി ഹാ​ജി, അ​ഷ്‌​റ​ഫ് പെ​ര്‍​ള, മൊ​യ്തീ​ന്‍ ചാ​പ്പാ​ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.