അ​ഭി​ന​യ മി​ക​വ് തീ​ര്‍​ത്തു ച​ന്ദ്ര​ന്‍ ക​രു​വാ​ക്കോ​ട്; ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നു ‘ബാ​വു​ള്‍'
Monday, February 17, 2020 1:17 AM IST
കാ​സ​ര്‍​ഗോ​ഡ്: ലാ​ല​ന്‍ ഫ​ക്കീ​റി​ന്‍റെ ജീ​വി​തം പ​ക​ര്‍​ന്നാ​ടി​യ ച​ന്ദ്ര​ന്‍ ക​രു​വാ​ക്കോ​ടി​ന്‍റെ ഉ​ജ്വ​ല​മാ​യ അ​ഭി​ന​യ മി​ക​വു ക​ണ്ട് ആ​സ്വാ​ദ​ക​ര്‍ വി​സ്മ​യി​ച്ചു. കാ​സ​ര്‍​ഗോ​ഡ് തി​യേ​റ്റ​റി​ക്‌​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ന്ധ്യാ​രാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി "ബാ​വു​ള്‍' നാ​ട​കം അ​ര​ങ്ങേ​റി​യ​ത്.
ഏ​ക​പാ​ത്ര നാ​ട​ക​ത്തി​ല്‍ ലാ​ല​ന്‍ ഫ​ക്കീ​റാ​യി എ​ത്തി​യ ച​ന്ദ്ര​ന്‍ ക​രു​വാ​ക്കോ​ട് മി​ക​ച്ച അ​ഭി​ന​യ​വും ച​ടു​ല​മാ​യ ച​ല​ന​ങ്ങ​ളും കൊ​ണ്ട് ഓ​രോ നി​മി​ഷ​വും ആ​സ്വാ​ദ​ക​രു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്നു.
19-ാം നൂ​റ്റാ​ണ്ടി​ല്‍ ബം​ഗാ​ളി​ല്‍ ജീ​വി​ച്ചി​രു​ന്ന ലാ​ല​ന്‍ ഫ​ക്കീ​റി​ന്‍റെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി ജ്വാ​ല ക​രു​വാ​ക്കോ​ടാ​ണ് നാ​ട​കം ഒ​രു​ക്കി​യ​ത്.
കു​തി​ര​യെ മോ​ഷ്ടി​ച്ച​തി​ന്‍റെ പേ​രി​ല്‍ നാ​ട് ക​ട​ത്ത​പ്പെ​ടു​ക​യും ക​ഠി​ന​മാ​യ വ​സൂ​രി​ബാ​ധ​യെ തു​ട​ര്‍​ന്നു ഗം​ഗാ​ന​ദി​യി​ല്‍ ഒ​ഴു​ക്ക​പ്പെ​ടു​ക​യും ചെ​യ്ത ലാ​ല​ന്‍ ഫ​ക്കീ​റി​ന് ഒ​രു മു​സ്‌​ലിം കു​ടും​ബം അ​ഭ​യം ന​ല്‍​കു​ക​യും ഭ​ക്ഷ​ണം ഒ​രു​ക്കു​ക​യും ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ പി​ന്നീ​ട് സ്വ​ന്തം ഗ്രാ​മ​ത്തി​ല്‍ അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്ന ഊ​രു​വി​ല​ക്കാ​ണ് നാ​ട​ക​ത്തി​ന്‍റെ പ്ര​മേ​യം. നാ​ട​കാ​ന്ത്യം നാ​യ​ക​ന്‍ കൊ​ളു​ത്തി​യ ദീ​പ​ശി​ഖ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു സ​ദ​സി​ന് മു​ന്നി​ല്‍ ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചു. ഇ.​വി. ഹ​രി​ദാ​സാ​ണ് സം​വി​ധാ​നം നി​ര്‍​വ​ഹി​ച്ച​ത്.
ഗോ​വി​ന്ദ​ന്‍ അ​ര​വ​ത്ത് സം​ഗീ​ത നി​യ​ന്ത്ര​ണ​വും സ​തീ​ഷ​ന്‍ വെ​ളു​ത്തോ​ളി ദീ​പ​വി​താ​ന​വും നി​ര്‍​വ​ഹി​ച്ചു. ബാ​ല​കൃ​ഷ്ണ​ന്‍ ത​ച്ച​ങ്ങാ​ട്, ജി.​ബി. വ​ത്സ​ന്‍, ടി.​എ. ഷാ​ഫി, കെ. ​നാ​രാ​യ​ണ​ന്‍, കെ.​എം അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ, കെ.​വി. മ​ണി​ക​ണ്ഠ​ദാ​സ്, ടി.​വി. ഗം​ഗാ​ധ​ര​ന്‍, ഉ​മേ​ശ് എം. ​സാ​ലി​യാ​ന്‍, കെ.​എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍, സു​ബി​ന്‍ ജോ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.