പ​ള​ളി​ക്ക​ര​യി​ലെ കൃ​ഷി​ക്കാ​ര്‍ പരപ്പയിലെ കു​ഞ്ഞ​മ്പു​വി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലെ​ത്തി
Monday, February 17, 2020 1:17 AM IST
പ​ര​പ്പ: ക​രി​ച്ചേ​രി കു​ഞ്ഞ​മ്പു​നാ​യ​രു​ടെ കൃ​ഷി​യി​ടം കാ​ണാ​ന്‍ പ​ള​ളി​ക്ക​ര കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ ക​ര്‍​ഷ​ക​രെ​ത്തി. പ​ര​മ്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന​യു​ടെ എ​ക്സ്പോ​ഷ​ര്‍ വി​സി​റ്റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​വ​ര്‍ ഈ ​മാ​തൃ​ക കൃ​ഷി​യി​ട​ത്തി​ലെ​ത്തി​യ​ത്.
കു​ഞ്ഞ​മ്പു​നാ​യ​രു​ടെ അ​നു​ഭ​വ​ങ്ങ​ളും കൃ​ഷി​രീ​തി​ക​ളും ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞ ഇ​വ​ര്‍ ത​ങ്ങ​ളു​ടെ കൃ​ഷി​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ളെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു.
ജൈ​വ​കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ച്ചു കൂ​ടു​ത​ല്‍ ജൈ​വ കൃ​ഷി​യി​ട​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ​ര​മ്പ​രാ​ഗ​ത കൃ​ഷി വി​കാ​സ് യോ​ജ​ന.
ഒ​രു കൃ​ഷി​ഭ​വ​ന് കീ​ഴി​ല്‍ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 ക​ര്‍​ഷ​ക​രാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വു​ക. ഇ​തു​വ​ഴി 50 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് ജൈ​വ​കൃ​ഷി ഉ​റ​പ്പു​വ​രു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി കൃ​ഷി​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​ന​വും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ല്‍​കും. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജൈ​വ​കീ​ട​നാ​ശി​നി​ക​ള്‍, ഓ​ര്‍​ഗാ​നി​ക് ക​മ്പോ​സ്റ്റ്, ജൈ​വ​വേ​ലി എ​ന്നി​വ കൃ​ഷി​ക്കാ​ര്‍ നി​ര്‍​മി​ക്കും. അ​സി. കൃ​ഷി ഓ​ഫീ​സ​ര്‍ എ.​വി. മ​ധു, കൃ​ഷി അ​സി​സ്റ്റ​ന്‍റ് കെ. ​ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​രും ക​ര്‍​ക​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
1.2 ഏ​ക്ക​ര്‍ വ​രു​ന്ന പാ​ട​ത്ത് വി​ള​ഞ്ഞു​കി​ട​ക്കു​ന്ന കോ​ളി ഫ്ള​വ​റും കാ​ബേ​ജു​മാ​ണ് കു​ഞ്ഞ​മ്പു​നാ​യ​രു​ടെ കൃ​ഷി​യ​ത്തി​ലേ​ക്കെ​ത്തി​യാ​ല്‍ ആ​ദ്യം വ​ര​വേ​ല്‍​ക്കു​ക. കൂ​ടാ​തെ പ​യ​ര്‍, പാ​വ​ല്‍, ചീ​ര, വ​ഴു​തി​ന, വെ​ള്ള​രി, ക​ക്ക​രി, ത​ക്കാ​ളി, വെ​ണ്ട, ചോ​ളം, മ​ത്ത​ന്‍, മു​ള​ക്, കു​മ്പ​ളം എ​ന്നി​വ​യും സ​മൃ​ദ്ധ​മാ​ണ്.
ഇ​തി​നെ​ല്ലാം പു​റ​മെ തെ​ങ്ങും ക​വു​ങ്ങും പ​ശു​വും തേ​നീ​ച്ച​യു​മൊ​ക്കെ​യാ​യി കൃ​ഷി​യെ നെ​ഞ്ചോ​ടു ചേ​ര്‍​ത്തു പി​ടി​ക്കു​ക​യാ​ണ് ഈ ​ക​ര്‍​ഷ​ക​ന്‍.
2018 ലെ ​മി​ക​ച്ച പ​ച്ച​ക്ക​റി ക​ര്‍​ഷ​ക​നു​ള്ള അ​വാ​ര്‍​ഡ് കു​ഞ്ഞ​മ്പു​വി​നാ​യി​രു​ന്നു. ഒ​ന്നാം വി​ള​യാ​യി നെ​ല്ല് കൃ​ഷി ചെ​യ്തു​വ​രു​ന്ന പാ​ട​ത്ത് ന​വം​ബ​റോ​ടെ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ക്കും.
1975 ല്‍ ​കാ​ബേ​ജ് കൃ​ഷി ചെ​യ്താ​ണ് തു​ട​ക്കം. ഇ​ന്നി​പ്പോ​ള്‍ ശൈ​ത്യ​കാ​ല വി​ള​ക​ള്‍ ന​ന്നാ​യി ത​ഴ​ച്ചു​വ​ള​രു​ന്ന പ​ച്ച​ക്ക​റി​ത്തോ​ട്ട​മാ​ണ് കു​ഞ്ഞ​മ്പു​വി​ന്‍റേ​ത്. പ​ര​പ്പ​ പ്ര​തി​ഭ​ാന​ഗ​റി​ലെ ഈ ​കൃ​ഷി​യി​ട​ത്തെ പ​രി​പാ​ലി​ക്കാ​ന്‍ ഭാ​ര്യ ക​മ​ലാ​ക്ഷി​യും ഒ​പ്പ​മു​ണ്ട്.