യു​വ​ജ​ന ക്ഷേ​മ​ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​രം: ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍
Monday, February 17, 2020 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി ക​ട​ന്ന​പ്പ​ള​ളി രാ​മ​ച​ന്ദ്ര​ന്‍.
കേ​ര​ളോ​ത്സ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും വി​ജ​യി​ച്ച​വ​രെ അ​നു​മോ​ദി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് ജി​ല്ലാ യു​വ​ജ​ന​കേ​ന്ദ്ര​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും കൈ​ക​ളി​ലാ​ണ് കു​ടി​കൊ​ള്ളു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
കേ​ര​ളോ​ത്സ​വ​ത്തി​ല്‍ സം​സ്ഥാ​ന​ത​ല​ത്തി​ലും ദേ​ശീ​യ​ത​ല​ത്തി​ലും വി​ജ​യി​ച്ച​വ​ര്‍​ക്കും ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ഡ​ബ്ല്യു​എ​ച്ച്ഒ​യി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ച ന​വ്യ നാ​രാ​യ​ണ​നും സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ സ​ന്ന​ദ്ധ​സേ​വ​നം ന​ട​ത്തി​യ ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ളെ​യും യൂ​ത്ത് ആ​ക്‌​ഷ​ന്‍ ഫോ​ഴ്‌​സ് വ​ള​ണ്ടി​യേ​ഴ്‌​സി​നേ​യും കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച യു​വ​ജ​ന കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രെ​യും മ​ന്ത്രി ഉ​പ​ഹാ​രം ന​ൽ‌​കി ആ​ദ​രി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ അം​ഗം കെ. ​മ​ണി​ക​ണ്ഠ​ന്‍, യു​വ​ജ​ന​ക്ഷേ​മ ബോ​ര്‍​ഡ് അം​ഗം സ​ന്തോ​ഷ്‌ കാ​ല എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.
വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ മ​ഹ്‌​മൂ​ദ് മു​റി​യ​നാ​വി പ്ര​സം​ഗി​ച്ചു. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ.​വി. ശി​വ​പ്ര​സാ​ദ് സ്വാ​ഗ​ത​വും കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ച​ന്ദ്ര​ന്‍ കാ​ര്‍​ത്തി​ക ന​ന്ദി​യും പ​റ​ഞ്ഞു