കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ഖ​ജ​നാ​വി​ൽ​നി​ന്ന് കോ​ടി​ക​ൾ ചെ​ല​വ​ഴി​ക്കു​ന്നു: കെ.​സി. വേ​ണു​ഗോ​പാ​ല്‍
Tuesday, February 18, 2020 1:15 AM IST
പെ​രി​യ: രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ക്കൂ​ട്ടി​ലാ​കു​ന്പോ​ൾ ആ​ദ്യം നി​ഷേ​ധി​ക്ക​ലും പി​ന്നീ​ട് പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള വെ​പ്രാ​ള​വു​മാ​ണ് ഇ​പ്പോ​ള്‍ സി​പി​എ​മ്മി​ന്‍റെ സം​ഘ​ട​നാ​രീ​തി​യെ​ന്ന് എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍. എ​ല്ലാം തീ​രു​മാ​നി​ക്ക​പ്പെ​ടു​ന്ന​ത് ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളി​ല​ല്ല, മ​റി​ച്ച് ഉ​ന്ന​ത​ങ്ങ​ളി​ല്‍ ത​ന്നെ​യാ​ണെ​ന്ന​താ​ണ് അ​തി​നു കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ഒ​ന്നാം ര​ക്ത​സാ​ക്ഷി​ത്വ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രി​യ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ള്‍​ക്കെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും ചെ​ന്ന് ഘോ​ര​ഘോ​രം പ്ര​സം​ഗി​ക്കു​ന്ന അ​തേ സി​പി​എ​മ്മു​കാ​രാ​ണ് ത​ളി​പ്പ​റ​മ്പി​ല്‍ അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ എ​ന്ന പ​ത്തൊ​ൻ​പ​തു​കാ​ര​നെ ആ​ള്‍​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. ന​ക്‌​സ​ലി​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നോ​ട്ടീ​സ് കൈ​വ​ശം​വ​ച്ച​തി​നു​പോ​ലും സ്വ​ന്തം പാ​ര്‍​ട്ടി​ക്കാ​രാ​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​രു​ടെ​മേ​ല്‍ യു​എ​പി​എ ചു​മ​ത്തു​ന്ന​വ​രാ​ണ് ക​ണ്ണി​ല്‍ ചോ​ര​യി​ല്ലാ​ത്ത കൊ​ല​പാ​ത​കി​ക​ളെ സം​ര​ക്ഷി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ല്‍​നി​ന്ന് കോ​ടി​ക​ള്‍ ചെ​ല​വാ​ക്കി സു​പ്രീം​കോ​ട​തി​യി​ല്‍​നി​ന്ന് അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​തൊ​ക്കെ സി​പി​എ​മ്മി​ന്‍റെ ആ​ശ​യ​ദാ​രി​ദ്ര്യ​ത്തി​ന്‍റെ തെ​ളി​വാ​ണ്. എ​സ്എ​ഫ്‌​ഐ നേ​താ​വാ​യി​രി​ക്കെ സി​പി​എ​മ്മി​ന്‍റെ ആ​ശ​യ​ങ്ങ​ള്‍​ക്കു​വേ​ണ്ടി വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ പൊ​രു​തി​യ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ആ ​വ​ഴി​യി​ല്‍​നി​ന്ന് വ്യ​തി​ച​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​പ്പോ​ള്‍ ത​ന്നെ ഇ​ല്ലാ​താ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തും ഈ ​ആ​ശ​യ​ദാ​രി​ദ്ര്യം കൊ​ണ്ടാ​ണ്. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ള്‍​ക്കെ​തി​രേ സി​എ​ജി റി​പ്പോ​ര്‍​ട്ടു​ക​ള്‍ ഉ​ണ്ടാ​യ​പ്പോ​ള്‍ അ​തി​നെ വെ​ല്ലു​വി​ളി​ച്ചു ന​ട​ക്കാ​ന​ല്ല, അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. ഇ​വി​ടെ പോ​ലീ​സി​ന്‍റെ ഉ​ണ്ട കാ​ണാ​താ​കു​ന്ന​ത് സാ​ധാ​ര​ണ സം​ഭ​വ​മാ​ണെ​ന്നാ​ണ് മു​ന്‍ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ത​ന്നെ പ​റ​യു​ന്ന​ത്. ഇ​ങ്ങ​നെ കാ​ണാ​താ​കു​ന്ന സാ​ധ​ന​ങ്ങ​ള്‍ ആ​രു​ടെ​യെ​ല്ലാം കൈ​യി​ലാ​ണ് എ​ത്തു​ന്ന​തെ​ന്ന​താ​ണ് ഏ​റ്റ​വും ഗൗ​ര​വ​മാ​യി അ​ന്വേ​ഷി​ക്കേ​ണ്ട​ത്. വി​വാ​ദ​വി​ഷ​യ​ങ്ങ​ളി​ല്‍ കാ​ര്യ​ത്തോ​ട​ടു​ക്കു​മ്പോ​ള്‍ ന​രേ​ന്ദ്ര​മോ​ദി​യും പി​ണ​റാ​യി​യും ചേ​ട്ട​ന്‍ ബാ​വ അ​നി​യ​ന്‍ ബാ​വ ക​ളി​ച്ചു​ന​ട​ക്കു​ക​യാ​ണെ​ന്നും വേ​ണു​ഗോ​പാ​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

സ്വ​ത​ന്ത്ര ചി​ന്താ​ഗ​തി​യും സ്വ​ന്ത​മാ​യ ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളും പു​ല​ര്‍​ത്തു​ന്ന കേ​ര​ള​ത്തി​ന്‍റെ പു​തു​ത​ല​മു​റ​യു​ടെ പ്ര​തീ​ക​ങ്ങ​ളാ​യി​രു​ന്നു ശ​ര​ത്‌​ലാ​ലും കൃ​പേ​ഷും. ശ​ര​ത്തും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട​തി​നു​ശേ​ഷം നാ​ട​റി​ഞ്ഞ ക​ഥ​ക​ളെ​ല്ലാം എ​ത്ര​ത്തോ​ളം യു​വ​ത്വ​ത്തി​ന്‍റെ പ്ര​സ​രി​പ്പും ഗ്രാ​മ​ത്തി​ന്‍റെ വി​ശു​ദ്ധി​യും നി​റ​ഞ്ഞ​താ​യി​രു​ന്നു അ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ന്ന് തെ​ളി​യി​ക്കു​ന്ന​വ​യാ​ണ്. കാ​വും തെ​യ്യ​ങ്ങ​ളു​മൊ​ക്കെ നി​റ​ഞ്ഞ​താ​യി​രു​ന്നു അ​വ​രു​ടെ ലോ​കം. ഇ​ത്ര​യും സാ​ധാ​ര​ണ​ക്കാ​രാ​യ ര​ണ്ടു ചെ​റു​പ്പ​ക്കാ​രെ നി​ഷ്‌​ക​രു​ണം കൊ​ല​പ്പെ​ടു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​ത് ഏ​തു പ്ര​ത്യ​യ​ശാ​സ്ത്ര​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും അ​തി​ന്‍റെ ശാ​പ​ത്തി​ല്‍​നി​ന്ന് അ​വ​ര്‍​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​വി​ല്ല. -കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

ക​ല്യോ​ട്ട് കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ ഇ​ര​ക​ള്‍​ക്കൊ​പ്പ​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ൽ​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്കി​യ സ​ത്യ​വാ​ങ്മൂ​ലം പി​ന്‍​വ​ലി​ച്ച് സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​തെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി പ​റ​ഞ്ഞു. പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ മാ​ത്ര​മേ പീ​താം​ബ​ര​ന്‍ എ​ന്തും ചെ​യ്യു​ക​യു​ള്ളൂ​വെ​ന്ന് അ​യാ​ളു​ടെ ഭാ​ര്യ​യും മ​ക​ളും ത​ന്നെ പ​റ​ഞ്ഞി​രു​ന്ന​താ​ണ്. നി​ഷ്പ​ക്ഷ​മാ​യ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ മൂ​ടു​പ​ട​മ​ണി​ഞ്ഞ് മാ​ന്യ​രാ​യി പു​റ​ത്തു​നി​ൽ​ക്കു​ന്ന നാ​ലു​പേ​ര്‍ കൂ​ടി​യെ​ങ്കി​ലും അ​ക​ത്താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ര​ത്‌​ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ഘാ​ത​ക​ര്‍​ക്ക് തൂ​ക്കു​ക​യ​ര്‍ വാ​ങ്ങി​ച്ചു​കൊ​ടു​ക്കും വ​രെ നി​യ​മ​പോ​രാ​ട്ടം തു​ട​രു​ക​ത​ന്നെ ചെ​യ്യു​മെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.

ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട രാ​ത്രി​യു​ടെ ഓ​ര്‍​മ​ക​ള്‍ എ​ക്കാ​ല​വും ത​ന്‍റെ മ​ന​സി​നെ വേ​ട്ട​യാ​ടു​ന്ന​താ​ണെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. ഒ​രു പു​രു​ഷാ​യു​സ് മു​ഴു​വ​ന്‍ ജീ​വി​ക്കേ​ണ്ടി​യി​രു​ന്ന ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും സി​പി​എം ഇ​ല്ലാ​താ​ക്കി​യ​പ്പോ​ഴും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ള്‍ പൂ​ര്‍​വാ​ധി​കം ശ​ക്ത​മാ​യി തി​രി​ച്ചു​വ​രി​ക​യാ​ണ് ചെ​യ്ത​തെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി പ​റ​ഞ്ഞു.

എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, എം.​സി. ക​മ​റു​ദ്ദീ​ന്‍, കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സി.​കെ. ശ്രീ​ധ​ര​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ്, സ​ജീ​വ് ജോ​സ​ഫ്, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, ജി. ​ര​തി​കു​മാ​ര്‍, പി.​എം. നി​യാ​സ്, കെ. ​നീ​ല​ക​ണ്ഠ​ന്‍, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വി​നോ​ദ് കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, രാ​ജ​ന്‍ പെ​രി​യ, സാ​ജി​ദ് മൗ​വ​ല്‍, ശാ​ന്ത​മ്മ ഫി​ലി​പ്പ്, അ​മൃ​ത രാ​മ​കൃ​ഷ്ണ​ന്‍, ധ​ന്യ സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ര്‍, ക​ണ്ണൂ​രി​ല്‍ കൊ​ല​ചെ​യ്യ​പ്പെ​ട്ട ഷു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദ്, ശ​ര​ത്‌​ലാ​ലി​ന്‍റെ പി​താ​വ് സ​ത്യ​നാ​രാ​യ​ണ​ന്‍, സ​ഹോ​ദ​രി അ​മൃ​ത, കൃ​പേ​ഷി​ന്‍റെ പി​താ​വ് കൃ​ഷ്ണ​ന്‍, സ​ഹോ​ദ​രി കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

സ്മൃ​തി​യാ​ത്ര​യി​ൽ
പ​ങ്കെ​ടു​ത്ത​ത്
ആ​യി​ര​ത്തോ​ളം
പ്ര​വ​ർ​ത്ത​ക​ർ

ക​ല്യോ​ട്ടു​നി​ന്ന് സ​മ്മേ​ള​ന​വേ​ദി​യാ​യ പെ​രി​യ​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി ന​ട​ത്തി​യ സ്മൃ​തി​യാ​ത്ര ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ആ​യി​ര​ത്തോ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് കൊ​ടും​ചൂ​ടി​നെ വ​ക​വ​യ്ക്കാ​തെ ഏ​ഴു കി​ലോ​മീ​റ്റ​ർ ദൂ​രം കാ​ൽ​ന​ട​യാ​യി പി​ന്നി​ട്ട​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ക​ല്യോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര വൈ​കു​ന്നേ​രം 5.30 ഓ​ടെ പെ​രി​യ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു.

പ്ര​ഭാ​ത​ഭേ​രി​യും
പ്രാ​ർ​ഥ​നാ​സം​ഗ​മ​വും

ക​ല്യോ​ട്ട്: ര​ക്ത​സാ​ക്ഷി​ക​ള്‍ അ​മ​ര​ന്മാ​ര്‍, അ​ന​ശ്വ​ര​ന്മാ​ര്‍ ധീ​ര​ന്‍​മാ​ര്‍, ഇ​ല്ല നി​ങ്ങ​ള്‍ മ​രി​ക്കു​ന്നി​ല്ല, ജീ​വി​ക്കു​ന്നു ഞ​ങ്ങ​ളി​ലൂ​ടെ...​പു​ല​ര്‍​ച്ചെ നാ​ലോ​ടെ നി​ശ​ബ്ദ​ത​യെ ഭേ​ദി​ച്ചു​കൊ​ണ്ട് യു​വാ​ക്ക​ളു​ടെ മു​ദ്രാ​വാ​ക്യം മു​ഴ​ങ്ങി​യ​പ്പോ​ള്‍ ക​ല്യോ​ട്ട് ഗ്രാ​മ​ത്തി​ന​ത് പു​തി​യൊ​രു അ​നു​ഭ​വ​മാ​യി. അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ന്‍റെ​യും കൃ​ഷ്ണ​പി​ള്ള​യു​ടെ​യു​മൊ​ക്കെ ര​ക്ത​സാ​ക്ഷിദി​ന​ങ്ങ​ളി​ല്‍ കാ​ല​ങ്ങ​ളാ​യി ഇ​ട​തു​പ​ക്ഷം മാ​ത്രം ആ​ച​രി​ച്ചി​രു​ന്ന പ്ര​ഭാ​ത​ഭേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ക​ല്യോ​ട്ട് ശ​ര​ത്‌ലാ​ലി​ന്‍റെ​യും കൃ​പേ​ഷി​ന്‍റെ​യും ര​ക്ത​സാ​ക്ഷി ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

കൃ​പേ​ഷി​ന്‍റെ​യും ശ​ര​ത് ലാ​ലി​ന്‍റെ​യും അ​ച്ഛ​ന​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ടും​ബാം​ഗ​ങ്ങ​ള്‍ പു​ല​ര്‍​ച്ചെ തൃ​ക്ക​ണ്ണാ​ട് ത്ര​യം​ബ​കേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി ബ​ലി​ത​ര്‍​പ്പ​ണം ന​ട​ത്തി. രാ​വി​ലെ 9.30 ഓ​ടെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ്മൃ​തി​മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. തു​ട​ർ​ന്ന് ക​ല്യോ​ട്ട് ടൗ​ണി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​സം​ഗ​മം ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​വ​ഹ​ർ ബാ​ല​ജ​ന​വേ​ദി​യു​ടെ പ്ര​വ​ർ​ത്ത​ക​യാ​യി​രി​ക്കെ കാ​സ​ർ​ഗോ​ഡ് ന​ട​ന്ന സം​സ്ഥാ​ന​ക്യാ​ന്പി​ൽ ഭ​ക്ഷ​ണം എ​ത്തി​ച്ചു​ത​ന്നി​രു​ന്ന ശ​ര​ത്‌ലാ​ലി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ ര​മ്യ പ​ങ്കു​വ​ച്ചു.

സ​ഹ​ന​ത്തി​ന്‍റെ ത്യാ​ഗ​ത്തി​ന്‍റെ​യും അ​ഹിം​സ​യു​ടെ​യും മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് പ്ര​സ്ഥാ​നം വ​ള​ർ​ന്ന​തെ​ന്നും പ്ര​വ​ർ​ത്ത​ക​രെ ഉ​ന്മൂ​ല​നം ചെ​യ്ത് ഈ ​പ്ര​സ്ഥാ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യാ​ൽ ഇ​വി​ടെ ആ​യി​രം കൃ​പേ​ഷും ശ​ര​ത്‌ലാ​ലും ഇ​വി​ടെ ഉ​യ​ർ​ന്നു​വ​രു​മെ​ന്നും ര​മ്യ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം കൊ​ണ്ട് കൊ​ല​യാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് അ​ഭി​ഭാ​ഷ​ക​രെ നി​യ​മി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ൻ കൊ​ല​യാ​ളി​ക​ളു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യി മാ​റി​യെ​ന്ന് ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ ആ​രോ​പി​ച്ചു.

അ​ട്ട​പ്പാ​ടി​യി​ൽ ഒ​രു​നേ​ര​ത്തെ ഭ​ക്ഷ​ണ​ത്തി​നു വ​ക​യി​ല്ലാ​തെ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട മ​ധു എ​ന്ന ദ​ളി​ത് യു​വാ​വി​നും വാ​ള​യാ​റി​ൽ പീ​ഡ​ന​ത്തി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പി​ഞ്ചു​സ​ഹോ​ദ​രി​മാ​ർ​ക്കും നീ​തി ല​ഭ്യ​മാ​ക്കാ​ൻ ആ​യി​രം രൂ​പ പോ​ലും ചെ​ല​വ​ഴി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് കാ​ല​ന്‍റെ ജോ​ലി ഏ​റ്റെ​ടു​ത്ത​വ​രെ സം​ര​ക്ഷി​ക്കു​ന്ന​ത്. ഈ ​ധൂ​ർ​ത്തി​ന് ഒ​രു വ​ർ​ഷം​കൂ​ടി മാ​ത്ര​മേ ആ​യു​സു​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന കാ​ര്യം ഓ​ർ​മി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ഷാ​ഫി പ​റ​ഞ്ഞു.

മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ല​തി​ക സു​ഭാ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. അ​ഭി​ജി​ത്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, മീ​നാ​ക്ഷി ബാ​ല​കൃ​ഷ്ണ​ൻ, ഡോ​ളി കെ.​ജോ​ർ​ജ്, ഗീ​ത കൃ​ഷ്ണ​ൻ, ധ​ന്യ സു​രേ​ഷ്, ജി. ​ര​തി​കു​മാ​ര്‍, കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, സി.​കെ. ശ്രീ​ധ​ര​ന്‍, ശ്രീ​ക​ല, ഗീ​ത നാ​രാ​യ​ണ​ൻ, ത​ങ്ക​മ​ണി സി.​നാ​യ​ർ, ഉ​ഷ ച​ന്ദ്ര​ൻ, കെ.​ഉ​മാ​വ​തി, ബാ​ല​കൃ​ഷ്ണ​ന്‍ പെ​രി​യ, വി​നോ​ദ്കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ട്, സാ​ജി​ദ് മൗ​വ​ല്‍, സി.​കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ജ്യോ​തി കെ.​ക​ല്യോ​ട്ട്, എം.​കെ.​ബാ​ബു​രാ​ജ്, കെ.​പ്ര​ദീ​പ്കു​മാ​ർ, കെ.​വി.​ഗോ​പാ​ല​ൻ, പി.​എം.​അ​ഗ​സ്റ്റി​ൻ, പി.​ച​ന്ദ്ര​ൻ, സി.​ശ​ശി​ധ​ര​ൻ, രാ​കേ​ഷ് പെ​രി​യ, ഹ​രീ​ഷ് പി.​നാ​യ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ് സ്വാ​ഗ​ത​വും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ന്ധു പ​ത്മ​നാ​ഭ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.