വി​ങ്ങു​ന്ന മ​ന​സോ​ടെ അ​വ​ര്‍ ഒ​രു​മി​ച്ചി​രു​ന്നു
Tuesday, February 18, 2020 1:16 AM IST
പെ​രി​യ: അ​നു​സ്മ​ര​ണ​വേ​ദി​യി​ൽ എ​ല്ലാ​വ​രു​ടെ​യും ക​ണ്‍​വെ​ട്ട​ത്തു വി​ങ്ങു​ന്ന മ​ന​സു​മാ​യി ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ചി​രു​ന്നു.
വേ​ദി​യി​ല്‍ പ്ര​സം​ഗി​ക്കാ​നെ​ത്തി​യ ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ നേ​താ​ക്ക​ളും അ​വ​ര​റി​ഞ്ഞ ശ​ര​ത്‌​ലാ​ലി​നെ​യും കൃ​പേ​ഷി​നെ​യും വ​ര്‍​ണി​ക്കു​മ്പോ​ഴും അ​വ​ര്‍​ക്കേ​റ്റ മു​റി​വു​ക​ളു​ടെ ആ​ഴ​വും ഭീ​ക​ര​ത​യും വി​വ​രി​ക്കു​മ്പോ​ഴും ഒ​രു​പ​ക്ഷേ അ​തി​നേ​ക്കാ​ളൊ​ക്കെ പ​റ​യാ​നു​ണ്ടാ​യി​രു​ന്നി​ട്ടും വേ​ദി​യു​ടെ മു​ന്‍​നി​ര​യി​ല്‍ നി​ര്‍​വി​കാ​ര​ത​യു​ടെ മൂ​ടു​പ​ട​ത്തി​ല്‍ അ​വ​ര്‍ നി​ശ്ശ​ബ്ദ​രാ​യി​രു​ന്നു.
ഒ​രു​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​യി​ട്ടും അ​വ​രെ കാ​ണു​മ്പോ​ള്‍ ഒ​രു​പ​ക്ഷേ നേ​താ​ക്ക​ള്‍​ക്കു പോ​ലും എ​ന്തു പ​റ​യ​ണ​മെ​ന്ന് അ​റി​യി​ല്ലാ​യി​രു​ന്നു.
ശ​ര​ത്‌‌​ലാ​ലും കൃ​പേ​ഷും ഉ​ള്ളം​തു​റ​ന്നു സ്‌​നേ​ഹി​ച്ചു കൂ​ടെ​കൊ​ണ്ടു​ന​ട​ന്നി​രു​ന്ന ര​ണ്ട് അ​നി​യ​ത്തി​മാ​ര്‍. അ​മൃ​ത​യും കൃ​ഷ്ണ​പ്രി​യ​യും.
മ​ക്ക​ളെ​ക്കു​റി​ച്ചോ​ര്‍​ക്കു​മ്പോ​ള്‍ ഉ​ള്ളി​ല്‍ സ​ങ്ക​ട​ത്തി​ന്‍റെ ക​ട​ലി​ര​മ്പു​മ്പോ​ഴും മ​ന​സി​നെ പി​ടി​ച്ചു​നി​ര്‍​ത്താ​ന്‍ വെ​മ്പു​ന്ന മൂ​ന്ന് അ​ച്ഛ​ന്‍​മാ​ര്‍ പി​ന്‍​നി​ര​യി​ലു​ണ്ടാ​യി​രു​ന്നു.
സ​ത്യ​നാ​രാ​യ​ണ​നും കൃ​ഷ്ണ​നും പി​ന്നെ എ​ട​യ​ന്നൂ​രി​ലെ ഷു​ഹൈ​ബി​ന്‍റെ പി​താ​വ് മു​ഹ​മ്മ​ദും. മ​ന​സി​ലെ സ​ങ്ക​ട​ങ്ങ​ള്‍ ഇ​റ​ക്കി​വ​യ്ക്കാ​നെ​ന്നോ​ണം സ​ത്യ​നാ​രാ​യ​ണ​നും മു​ഹ​മ്മ​ദും ത​മ്മി​ല്‍ ഏ​റെ​നേ​രം സം​സാ​രി​ക്കു​ന്ന​തും ക​ണ്ടു.