ആ​ളി​ല്ലാ​സേ​ന​യാ​യി ആ​ർ​ആ​ർ​ടി
Tuesday, February 18, 2020 1:16 AM IST
ബ​ദി​യ​ഡു​ക്ക: മ​ല​യോ​ര​മേ​ഖ​ല​യി​ൽ കാ​ട്ടു​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലി​റ​ങ്ങി ക​ർ​ഷ​ക​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​മ്പോ​ഴും പു​തു​താ​യി അ​നു​വ​ദി​ച്ച ആ​ർ​ആ​ർ​ടി(​ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന) ആ​ളി​ല്ലാ സേ​ന​യാ​യ് മാ​റു​ന്നു.
കാ​സ​ര്‍​ഗോ​ഡ് റേ​ഞ്ച് ഓ​ഫീസി​നു​കീ​ഴി​ലെ ബോ​വി​ക്കാ​നം ആ​സ്ഥാ​ന​മാ​യി ആ​ര്‍​ആ​ര്‍​ടി രൂ​പീ​ക​രി​ച്ചു ഡി​വി​ഷ​ണ​ല്‍ ഫോ​റ​സ്റ്റ് ഓ​ഫീസ​ര്‍ എം. ​രാ​ജീ​വ​ന്‍ പ​ത്തുദി​വ​സം മു​ൻ​പാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​സ​ര്‍​ഗോഡ് റേ​ഞ്ചി​ലെ എം.​പി. രാ​ജു, കാ​ഞ്ഞ​ങ്ങാ​ട് റേ​ഞ്ചി​ലെ കെ.​എ. ബാ​ബു, പെ​രു​വ​ണ്ണാ​മൂ​ഴി​യി​ല്‍​നി​ന്ന് സ്ഥ​ലം​മാ​റി​വ​ന്ന കെ.​എം. ര​മേ​ശ​ന്‍ എ​ന്നി​വ​ർ സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീസ​ര്‍​മാ​രാ​യി ചാ​ർ​ജെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഈ ​മൂ​ന്നു പേ​ര​ല്ലാ​തെ സേ​ന​യ്ക്ക് ആ​വ​ശ്യ​മാ​യ മ​റ്റ് അം​ഗ​ങ്ങ​ളെക്കൂ​ടി നി​യ​മി​ച്ചു പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​ള്ള ന​ട​പ​ടി ഇ​തു​വ​രെ​യാ​യും ന​ട​പ്പി​ലാ​യി​ട്ടി​ല്ല.
നി​ല​വി​ൽ ബോ​വി​ക്കാ​നം ഇ​രി​യ​ണ്ണി റോ​ഡ​രി​കി​ലു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ര​ണ്ട് ക്വാ​ർ​ട്ടേ​ഴ്സു​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് ആ​ർ​ആ​ർ​ടി​ക്കു വേ​ണ്ടി അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.
സേ​ന വി​പു​ലീ​ക​രി​ച്ചാ​ൽ ഇ​വി​ടെ കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ടി​വ​രും. കാ​സ​ര്‍​ഗോ​ഡ് ഡി​വി​ഷ​നി​ലും ദ്രു​ത​പ്ര​തി​ക​ര​ണ സേ​ന​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് 2015 മാ​ര്‍​ച്ചി​ല്‍ ക​ണ്ണൂ​ര്‍ വ​ട​ക്ക​ന്‍ മേ​ഖ​ലാ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു​വെ​ങ്കി​ലും ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യി​രു​ന്നി​ല്ല.
മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി, കാ​ട്ടു​പോ​ത്ത്, കു​ര​ങ്ങ് തു​ട​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.
ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ബെ​ള്ളൂ​ര്‍, എ​ന്‍​മ​ക​ജെ, ബ​ദി​യ​ഡു​ക്ക, ദേ​ലം​പാ​ടി, കാ​റ​ഡു​ക്ക, മു​ളി​യാ​ർ, കു​റ്റി​ക്കോ​ൽ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ ന​ശി​പ്പി​ച്ച​ത്.
കൃ​ഷി ചെ​യ്യ​ണ​മെ​ങ്കി​ൽ തോ​ട്ട​ങ്ങ​ൾ​ക്ക് ചു​റ്റും മ​തി​ലോ ത​ക​ര​മോ, വ​ല​യോ ഉ​പ​യോ​ഗി​ച്ചു വേ​ലി കെ​ട്ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ.