വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: യു​വാ​വിനെ​തി​രേ പ്രേ​ര​ണാ​ക്കു​റ്റ​ം
Tuesday, February 18, 2020 1:16 AM IST
കാ​ഞ്ഞ​ങ്ങാ​ട്: മാ​വു​ങ്കാ​ൽ കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യചെ​യ്ത സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രേ പ്രേ​ര​ണാ​ക്കുറ്റ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​യു​ടെ നാ​ട്ടു​കാ​ര​നാ​യ വ​യ​റിം​ഗ് തൊ​ഴി​ലാ​ളി കെ.​വി. അ​ജി​ത്കു​മാ​റി (24)നെ​തി​രേ​യാ​ണ് കേ​സ്. അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ മൊ​ട്ട​മ്മ​ൽ പ്ര​കാ​ശ​ന്‍റെ മ​ക​ൾ ന​വ്യ (17) ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. വീ​ടി​ന​ടു​ത്തു​ള്ള ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ൾ വ​ഴി​യ​രി​കി​ൽ വ​ച്ച് പെ​ൺ​കു​ട്ടി​യെ കൈ​യേറ്റം ചെ​യ്തു​വെ​ന്നും ഫോ​ൺ വ​ലി​ച്ചെ​റി​ഞ്ഞു ന​ശി​പ്പി​ച്ചു​വെ​ന്നും യു​വാ​വി​നെ​തി​രേ പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.