ഇ​ള​മ്പ​ച്ചി ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​ക്ക് പു​തി​യ കെ​ട്ടി​ടനി​ർ​മാ​ണം ഇ​നി​യും തു​ട​ങ്ങി​യി​ല്ല
Tuesday, February 18, 2020 1:17 AM IST
തൃ​ക്ക​രി​പ്പൂ​ർ: പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് 15 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ല​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​ള​മ്പ​ച്ചി ഗ​വ. ഹോ​മി​യോ ഡി​സ്പ​ൻ​സ​റി കെ​ട്ടി​ടം പ​ണി നീ​ളു​ന്നു. ര​ണ്ടു വ​ർ​ഷം മു​മ്പ് ക​രാ​ർ ന​ൽ​കി​യ കെ​ട്ടി​ടം നി​ർ​മാ​ണം ന​ട​ത്താ​നൊ​രു​ങ്ങ​വേ ചി​ല​ർ ത​ട​സം ഉ​ന്ന​യി​ച്ച് ഇ​ള​മ്പ​ച്ചി​യി​ലെ നി​ല​വി​ലു​ള്ള ഡി​സ്പെ​ൻ​സ​റി​യു​ടെ കെ​ട്ടി​ട​ത്തി​ന​ടു​ത്ത് നി​ർ​മി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.
ഇ​ള​മ്പ​ച്ചി ന​വോ​ദ​യ വാ​യ​ന​ശാ​ല​യു​ടെ പ​ഴ​യ കെ​ട്ടി​ട​ത്തി​ലാ​ണു പ​ത്തു വ​ര്‍​ഷ​മാ​യി ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ത്. ഇ​ള​മ്പ​ച്ചി ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് 12 സെ​ന്‍റ് സ്ഥ​ലം കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് പ​ഞ്ചാ​യ​ത്ത് നീ​ക്കി​വ​ച്ച​ത്. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ​യാ​ണ് പു​തി​യ കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​ത്. 2017ൽ ​ക​രാ​ര്‍ ന​ല്‍​കി​യ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​പ്പോ​ള്‍ നാ​ട്ടു​കാ​രി​ൽ ചി​ല​രാ​ണ് എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.
പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് വ​ന​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട്ട ചെ​ടി​ക​ൾ ന​ഷ്ട​പ്പെ​ടു​മെ​ന്ന കാ​ര​ണം പ​റ​ഞ്ഞാ​ണ് പ്ര​വൃ​ത്തി ത​ട​സ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ ക​രാ​റു​കാ​ര​ൻ പ​ണി നി​ർ​ത്തി​വ​ച്ചു. വീ​ണ്ടും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ച്ച​ത്.
ക​ഴി​ഞ്ഞ ജൂ​ണി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ആ​ദ്യം തീ​രു​മാ​നി​ച്ച​പോ​ലെ ത​ട​സ​പ്പെ​ടു​ത്തി​യ സ്ഥ​ല​ത്തു ത​ന്നെ നി​ർ​മാ​ണം തു​ട​ങ്ങാ​നാ​ണ് തീ​രു​മാ​നി​ച്ച​ത്.
നി​ല​വി​ല്‍ ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കെ​ട്ടി​ടം ഏ​റെ പ​ഴ​ക്ക​മു​ള്ള​തും അ​പ​ക​ട​ഭീ​ഷ​ണി​യി​ലു​ള്ള​തുമാ​ണ്.
നി​ല​വി​ലെ കെ​ട്ടി​ട​ത്തി​ൽ ഡി​സ്പെ​ൻ​സ​റി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന അ​വ​സ്ഥ വ​ന്ന​പ്പോ​ഴാ​ണ് പ​ഞ്ചാ​യ​ത്ത് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​ത്. എ​ന്നാ​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് വ​രെ താ​ത്കാ​ലി​ക​മാ​യി പ​ക​രം മ​റ്റൊ​രു കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും അ​തും ന​ട​ന്നി​ല്ല.