സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ളി​ന് മികവിന്‍റെ കിരീടം
Wednesday, February 19, 2020 1:37 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ത​ല​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് എ​ഡ്യു​ക്കേ​ഷ​ണ​ൽ ഏ​ജ​ൻ​സി​യു​ടെ 2019 - 20 വ​ർ​ഷ​ത്തെ ബെ​സ്റ്റ് സ്കൂ​ൾ പു​ര​സ്കാ​രം നേടിയ വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ്സ് ഹൈ​സ്കൂ​ൾ മികവിന്‍റെ കിരീടമാണ് അണി യുന്നത്.
പാഠ്യ-പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മികവാണ് സെന്‍റ് ജൂഡ്സിന് നേട്ടമായത്. മി​ക​ച്ച വി​ജ‍​യ​ശ​ത​മാ​നം, സ്പോ​ർ​ട്സ്, ഗെ​യിം​സ്, വ​ടം​വ​ലി , ശാ​സ്ത്ര​മേ​ള, സ്കൂ​ൾ ക​ലോ​ത്സ​വം, പ​ഠ​ന മി​ക​വ് തു​ട​ങ്ങി എ​ല്ലാ മേ​ഖ​ല​ക​ളി​ലും മികവു പു​ല​ർ​ത്താ​ൻ സ്കൂ​ളി​ന് സാ​ധി​ച്ചു.
പ​ഠ​നം മി​ക​വു​റ്റ​താ​ക്കാ​ൻ പ​ല​വി​ധ​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഈ ​വ​ർ​ഷം സ്കൂ​ളി​ൽ ന​ട​ന്നുവ​രു​ന്ന​ത്.
ക​ലാ​-കാ​യി​ക രം​ഗ​ത്തും വി​ദ്യാ​ർ​ഥി​ക​ളെ മി​ക​വു​റ്റ​വ​രാ​ക്കാ​ൻ സെ​ന്‍റ് ജൂ​ഡ്സ് എ​ന്നും ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി, മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബേ​ബി ചെ​മ്പ​ര​ത്തി എ​ന്നി​വ​രു​ടെ മി​ക​ച്ച നേ​തൃ​ത്വം സെ​ന്‍റ് ജൂ​ഡ്സി​നെ മി​ക​വി​ലേ​ക്കു​യ​ർ​ത്താ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്.