റി​സോ​ർ​ട്ടു​ക​ൾ പാ​തി​വ​ഴി​യി​ൽ; ബി​ആ​ർ​ഡി​സി​ക്കെ​തി​രേ ബി​ടി​ഒ
Wednesday, February 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്:​ ബേ​ക്ക​ൽ ഡെ​സ്റ്റി​നേ​ഷ​നെ അ​ന്താ​രാ​ഷ്ട്ര ബീ​ച്ച് ഡെ​സ്റ്റി​നേ​ഷ​നാ​ക്കി മാ​റ്റാ​ൻ നി​ല​വാ​ര​മു​ള്ള റി​സോ​ർ​ട്ടു​ക​ളും അ​ടി​സ്ഥാ​ന സൗ​ക​ര്യ​വും ഉ​ണ്ടാ​ക്കാ​ൻ 25 വ​ർ​ഷം മു​മ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ബി​ആ​ർ​ഡി​സി​യു​ടെ റി​സോ​ർ​ട്ടു​ക​ൾ ന​ഷ്ട​ക്ക​ച്ച​വ​ട​മാ​ണെ​ന്നും ടൂ​റി​സം വ​ള​ർ​ച്ച​യ്ക്ക് ഗു​ണ​ക​ര​മ​ല്ലെ​ന്നു​മു​ള്ള ബി​ആ​ർ​ഡി​സി​യു​ടെ പു​തി​യ നി​ല​പാ​ട് റി​സോ​ർ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി 235 ഏ​ക്ക​ർ വി​ട്ടു​കൊ​ടു​ത്ത സ്ഥ​ല​വാ​സി​ക​ളോ​ടു​ള്ള കൊ​ടി​യ വ​ഞ്ച​ന​യാ​ണെ​ന്ന് ബേ​ക്ക​ൽ ടൂ​റി​സം ഓ​ർ​ഗ​നൈ​സേ​ഷ​ൻ ആ​രോ​പി​ച്ചു.
ബേ​ക്ക​ലി​ൽ ബി​ആ​ർ​ഡി​സി ല​ക്ഷ്യ​മി​ട്ട ആ​കെ​യു​ള്ള ആ​റു റി​സോ​ർ​ട്ട് സൈ​റ്റു​ക​ളി​ൽ താ​ജ്, ല​ളി​ത് എ​ന്നീ റി​സോ​ർ​ട്ടു​ക​ൾ മാ​ത്ര​മേ ഇ​ത് വ​രെ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ളൂ. ഉ​ദ്ദേ​ശം 200 കോ​ടി രൂ​പ​യി​ല​ധി​കം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​ല​വ​ഴി​ച്ച ശേ​ഷം വ്യ​ത്യ​സ്ത കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ലാ​യ ചെ​മ്പി​രി​ക്ക​യി​ലെ ഹോ​ളി​ഡേ ഗ്രൂ​പ്പ്, ചേ​റ്റു​കു​ണ്ടി​ലെ ഗ്രീ​ൻ ഗേ​റ്റ് വേ, ​മ​ലാം​കു​ന്നി​ലെ ഗ്ലോ​ബ് ലി​ങ്ക് എ​ന്നീ മൂ​ന്ന് റി​സോ​ർ​ട്ടു​ക​ൾ യാഥാർഥ്യമാക്കാൻ ബി​ആ​ർ​ഡി​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും സ​ത്വ​ര​മാ​യ ന​ട​പ​ടി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ൽ മി​ക​ച്ച നി​ക്ഷേ​പം ന​ട​ത്തി റി​സോ​ർ​ട്ട് നി​ർ​മാ​ണം പാ​തി​വ​ഴി​യാ​യ​വ​ർ​ക്കു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കി റി​സോ​ർ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ നി​ന്നും ബി​ആ​ർ​ഡി​സി ഒ​ഴി​ഞ്ഞു നി​ൽ​ക്കു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ല. നി​ല​വി​ൽ ബി​ആ​ർ​ഡി​സി​ക്കു ല​ഭി​ക്കേ​ണ്ട ലീ​സ് തു​ക യ​ഥാ​ക്ര​മം പാ​ട്ട​ത്തി​ന് സ്ഥ​ലം കൈ​പ്പ​റ്റി​യ​വ​രി​ൽ നി​ന്ന് ത​ന്നെ ഈ​ടാ​ക്കാ​നും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. ജി​ല്ല​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​ന് നാ​ന്ദി​യാ​കു​വാ​ൻ കേ​ര​ള സ​ർ​ക്കാ​ർ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വ​ഴി​ച്ചു 25 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ഏ​റ്റെ​ടു​ത്ത ഭൂ​മി യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​തെ കി​ട​ക്കു​ക​യാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ ബി​ആ​ർ​ഡി​സി ക്ക് ​തി​രി​ച്ച​റി​വു​ണ്ടാ​ക​ണം. റി​സോ​ർ​ട്ടു​ക​ളു​ടെ കാ​ലം ക​ഴി​ഞ്ഞു എ​ന്ന രീ​തി​യി​ലു​ള്ളബി​ആ​ർ​ഡി​സി​യു​ടെ നി​ല​പാ​ട് സ​ർ​ക്കാ​രി​ന്‍റെ ന​യ​ത്തി​ന് ക​ട​ക​വി​രു​ദ്ധ​മാ​ണ്. പാ​തി​വ​ഴി​യി​ലാ​യ റി​സോ​ർ​ട്ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ജി​ല്ല​യി​ൽ 600 ന​ക്ഷ​ത്ര റി​സോ​ർ​ട്ട് മു​റി​ക​ളാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ക. അ​ത് ബേ​ക്ക​ലി​നെ ക​ല്യാ​ണം, സ​മ്മേ​ള​ന​ങ്ങ​ൾ തു​ട​ങ്ങി​യ ഒ​ത്തു​കൂ​ട​ലി​ന്‍റെ പ്രി​യ​പ്പെ​ട്ട വേ​ദി​യാ​ക്കി മാ​റ്റും. പാ​തി​വ​ഴി​യി​ലാ​യ റി​സോ​ർ​ട്ടു​ക​ളു​ടെ സാ​ക്ഷാ​ത്കാ​രം വൈ​കു​ന്ന​തു​മൂ​ലം സ​ർ​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട നി​കു​തി​ക​ൾ കൂ​ടാ​തെ ത​ദ്ദേ​ശീ​യ​ർ​ക്ക് ല​ഭി​ക്കേ​ണ്ട പ്ര​ത്യ​ക്ഷ​വും പ​രോ​ക്ഷ​വു​മാ​യ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ളും മ​റ്റു ചെ​റു​കി​ട ക​ച്ച​വ​ട​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യേ​ക്കാ​വു​ന്ന മി​ക​ച്ച വി​പ​ണ​ന സാ​ധ്യ​ത​ക​ളും ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.
പ്ര​വാ​സി​ക​ള​ട​ക്ക​മു​ള്ള ത​ദ്ദേ​ശീ​യ​ർ​ക്ക് അ​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​മാ​യി​രു​ന്ന ബി​ആ​ർ​ഡി​സി​യു​ടെ ബേ​ക്ക​ൽ ടൂ​റി​സം പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചാ​ൽ സ​ർ​ക്കാ​രി​നും ജ​ന​ങ്ങ​ൾ​ക്കു​മു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന് ജ​ന​ങ്ങ​ളോ​ട് ക​ണ​ക്കു​പ​റ​യേ​ണ്ടി വ​രും. ബി​ആ​ർ​ഡി​സി​യു​ടെ സ്ഥാ​പി​ത ല​ക്ഷ്യ​മാ​യ ബീ​ച്ച് റി​സോ​ർ​ട്ട് രം​ഗ​ത്ത് തു​ട​ങ്ങി വ​ച്ച പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​തെ​ന്നും ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​യ ടൂ​റി​സ്റ്റു​ക​ൾ​ക്ക് വേ​ണ്ട അ​ടി​സ്ഥാ​ന സൗ​ക​ര്യ​മൊ​രു​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ബി​ടി​ഒ ആ​വ​ശ്യ​പ്പെ​ട്ടു.