ലോ​കം ഗാ​ന്ധി​ജി​യെ ആ​ദ​രി​ക്കു​മ്പോ​ൾ കേ​ന്ദ്ര​സ​ർ​ക്കാ​ർ ഘാ​ത​ക​രെ വാ​ഴ്ത്തു​ന്നു: മ​ന്ത്രി
Wednesday, February 19, 2020 1:39 AM IST
തൃ​ക്ക​രി​പ്പൂ​ർ: ലോ​കം ഗാ​ന്ധി​ജി​യെ ആ​ദ​രി​ക്കു​മ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഘാ​ത​ക​രെ കേ​ന്ദ്ര ഭ​ര​ണ​കൂ​ടം വാ​ഴ്ത്തു​ക​യാ​ണെ​ന്നും മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും സം​ര​ക്ഷി​ക്കാ​ൻ പ​ട​ച്ച​ട്ട​യ​ണി​യേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും മ​ന്ത്രി രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി. സൗ​ത്ത് തൃ​ക്ക​രി​പ്പൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ൾ വ​ള​പ്പി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എം. ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​വി. കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ, ടി.​വി. വി​നോ​ദ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ സി.​കെ. ഹ​രീ​ന്ദ്ര​ൻ, മു​ഖ്യാ​ധ്യാ​പി​ക പി. ​ലീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ​ൻ, സ്‌​കൂ​ൾ ലീ​ഡ​ർ എ​ൻ. ഖ​ദീ​ജ, എ. ​ഗി​രീ​ഷ് ബാ​ബു, കെ.​പി. ത​മ്പാ​ൻ, എ.​കെ. ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.