സൂ​ര്യ​ാതപം, സൂ​ര്യാ​ഘാ​തം: ജാ​ഗ്ര​ത വേണം
Wednesday, February 19, 2020 1:39 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ല്‍ ചൂ​ടു​കൂ​ടു​ന്ന സാ​ഹ​ച​ര്യം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ സൂ​ര്യ​ാത​പം, സൂ​ര്യാ​ഘാ​തം തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ധാ​രാ​ള​മാ​യി വെ​ള്ളം കു​ടി​ക്കു​ക​യും എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ല്‍ വെ​ള്ളം കൈ​യി​ല്‍ ക​രു​തു​ക​യും ദാ​ഹി​ക്കു​മ്പോ​ള്‍ കു​ടി​ക്കു​ക​യും ചെ​യ്യ​ണം. ഇ​തി​ലൂ​ടെ നി​ര്‍​ജ്ജ​ലീ​ക​ര​ണം ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള​ള പ​രു​ത്തി വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്ക​ണം. സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ര​ക്ഷി​താ​ക്ക​ളും പ്ര​ത്യേ​ക ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. പ്രാ​യ​മാ​യ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍, കു​ട്ടി​ക​ള്‍, മ​റ്റ് രോ​ഗ​ങ്ങ​ള്‍ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ര്‍ രാ​വി​ലെ11 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.