സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Friday, February 21, 2020 3:01 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ബേ​ക്ക​ൽ ഫോ​ർ​ട്ട് ല​യ​ൺ​സ് ക്ല​ബ് നെ​ഹ്റു കോ​ള​ജ് യൂ​ണി​റ്റ് എ​ൻ​എ​സ്എ​സി​ന്‍റെ​യും വു​മ​ൺ സെ​ല്ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച സ്ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡെ​പ്യൂ​ട്ടി മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ എ​സ്. സ​യ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ൻ​സ​ർ രോ​ഗി​ക​ളോ​ട് സ​ഹ​താ​പം പ്ര​ക​ടി​പ്പി​ക്കു​ക​യ​ല്ല പ​ക​രം സ്നേ​ഹ​ഭാ​ഷ​യി​ൽ ഊ​ർ​ജം ന​ൽ​കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. കൃ​ത്യ​മ​ല്ലാ​ത്ത ഭ​ക്ഷ​ണ​രീ​തി​യും വ്യാ​യാ​മ​മി​ല്ലാ​യ്മ​യു​മാ​ണ് കാ​ൻ​സ​ർ പോ​ലു​ള്ള രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ കാ​ര​ണം.
​ത​ൽ ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​തു​ണ്ടെ​ന്നും സ​യ​ന പ​റ​ഞ്ഞു. ല​യ​ൺ​സ് ക്ല​ബ് സോ​ൺ ചെ​യ​ർ​പേ​ഴ്സ​ൺ എം.​ബി. ഹ​നീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദി​ലീ​പ് കു​മാ​ർ, പി.​എം. അ​ബ്ദു​ൾ നാ​സ​ർ, വി​ജ​യ​കു​മാ​ർ, സു​പ്രി​യ, അ​ഷ​റ​ഫ് കൊ​ള​വ​യ​ൽ, സി.​എ​ച്ച്. ഷ​റ​ഫു​ദ്ദീ​ൻ, ശ്രീ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷൈ​നി സ്വാ​ഗ​ത​വും ഹാ​റൂ​ൺ ചി​ത്താ​രി ന​ന്ദി​യും പ​റ​ഞ്ഞു.