കാ​ലി​ക്ക​ട​വ് മൈ​താ​നം മു​ഖം മി​നു​ക്കു​ന്നു
Friday, February 21, 2020 3:03 AM IST
കാ​ലി​ക്ക​ട​വ്: സം​സ്‌​ഥാ​ന ക്ല​ബ് ഫു​ട്‍​ബോ​ൾ മ​ത്സ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ​ക്ക് വേ​ദി​യാ​യ കാ​ലി​ക്ക​ട​വ് മൈ​താ​ന​ത്തിന്‍റെ ന​വീ​ക​ര​ണ​ത്തി​ന് പ​ദ്ധ​തി ഒ​രു​ങ്ങു​ന്നു. കാ​സ​ർ​ഗോ​ഡ് പാ​ക്കേ​ജി​ൽ​പ്പെ​ടു​ത്തി​യാ​ണ് ക​ളി​ക്ക​ള​ത്തി​ന്‍റെ ന​വീ​ക​ര​ണം ന​ട​പ്പാ​കു​ന്ന​ത്.

പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള മൈ​താ​ന​ത്തി​ന്‍റെ പ്ര​ത​ല​മൊ​രു​ക്കു​ക, ഗാ​ല​റി നി​ർ​മാ​ണം എ​ന്നി​വ​യു​ൾ​പ്പെ​ടെ ന​ട​ത്തു​ന്ന​തി​ന് ര​ണ്ടു​കോ​ടി​രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ. ​കൃ​ഷ്‍​ണ​ൻ, ഇ.​പി. രാ​ജ​ഗോ​പാ​ല​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ലി​ക്ക​ട​വ് മൈ​താ​ന​ത്തെ​ത്തി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി. ഈ ​വ​ർ​ഷം ഉ​ൾ​പ്പെ​ടെ റ​വ​ന്യൂ ജി​ല്ലാ സ്‌​കൂ​ൾ കാ​യി​ക​മേ​ള നി​ര​വ​ധി​ത​വ​ണ ന​ട​ത്തി​യി​ട്ടു​ള്ള ക​ളി​ക്ക​ളം ന​വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി കാ​യി​ക​പ്രേ​മി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു വ​രി​ക​യാ​ണ്.

ദേ​ശീ​യ​പാ​ത​യു​ടെ വി​പു​ലീ​ക​ര​ണം ഈ ​മൈ​താ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പ് ത​ന്നെ ചോ​ദ്യംചെ​യ്യ​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു. 400 മീ​റ്റ​ർ ട്രാ​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​ന്ന മൈ​താ​നം ന​ഷ്ട​പ്പെ​ടു​ന്ന ആ​ശ​ങ്ക കാ​യി​ക​രം​ഗ​ത്തു​ള്ള​വ​ർ​ക്കു​ണ്ട്. എ​ങ്കി​ലും 200 മീ​റ്റ​ർ ട്രാ​ക്കെ​ങ്കി​ലും അ​ത്‌​ല​റ്റി​ക് ഇ​ന​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണു കാ​യി​ക​പ്രേ​മി​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.