പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Saturday, February 22, 2020 1:16 AM IST
പ​യ്യ​ന്നൂ​ര്‍: മ​ന്ത്രി​യു​ടെ അ​ടു​പ്പ​ക്കാ​രാ​യി ച​മ​ഞ്ഞ് വ്യ​വ​സാ​യ വ​കു​പ്പി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ലും ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത് പ​ണം ത​ട്ടു​ന്ന സം​ഘ​ത്തി​ലെ പ​ഞ്ചാ​യ​ത്തം​ഗം ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ൽ. ചെ​റു​വ​ത്തൂ​ർ പ​ഞ്ചാ​യ​ത്തം​ഗം കൈ​ത​ക്കാ​ട് സ്വ​ദേ​ശി അ​ഖി​ലാ​ല​യ​ത്തി​ല്‍ കെ.​പി.​അ​നൂ​പ് കു​മാ​ര്‍, ചെ​റു​വ​ത്തൂ​ര്‍ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ച്ചാം​തു​രു​ത്തി​യി​ലെ വി.​വി.​ച​ന്ദ്ര​ന്‍, ചീ​മേ​നി കൊ​ട​ക്കാ​ട്ടെ കു​ന്നും​കി​ണ​റ്റു​ക​ര പ്രി​യ​ദ​ര്‍​ശ​ന്‍ എ​ന്നി​വ​രെ​യാ​ണ് പ​യ്യ​ന്നൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ഖ്യ​പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ഇ​യാ​ൾ ഒ​ളി​വി​ൽ പോ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.
വ്യ​വ​സാ​യ​മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ന്‍റെ അ​ടു​ത്ത ആ​ള്‍​ക്കാ​രാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. വ്യ​വ​സാ​യ വ​കു​പ്പി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​മാ​യി പ​രി​ച​യ​മു​ണ്ടെ​ന്നും അ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ എ​യ​ര്‍​പോ​ര്‍​ട്ടി​ലെ ജൂ​ണി​യ​ര്‍ എ​ക്സി​ക്യൂ​ട്ടീ​വ് പോ​സ്റ്റി​ലേ​ക്ക് നി​യ​മ​നം ന​ല്‍​കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് ക​രി​വെ​ള്ളൂ​രി​ലെ രാ​ഹു​ലി​ൽ​നി​ന്ന് 50,000 രൂ​പ വാ​ങ്ങി​യി​രു​ന്നു. 15 ല​ക്ഷം കൂ​ടി ത​ന്നാ​ലെ ജോ​ലി ശ​രി​യാ​കൂ​വെ​ന്നു പ​റ​ഞ്ഞ് വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. സം​ശ​യം തോ​ന്നി​യ രാ​ഹു​ൽ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് പോ​ലീ​സ് ഒ​രു​ക്കി​യ കെ​ണി​യി​ൽ ഇ​വ​ർ വീ​ഴു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ എ​എ​സ്ഐ ദി​ലീ​പ്, മ​നോ​ജ് കാ​നാ​യി, പ​വി​ത്ര​ന്‍ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
പ​യ്യ​ന്നൂ​ര്‍ സി​ഐ എ.​വി.​ജോ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്.