സനൂപിന് കണ്ണീരോടെ യാത്രാമൊഴി
Saturday, February 22, 2020 1:16 AM IST
പ​യ്യ​ന്നൂ​ര്‍: വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ കോ​യ​മ്പ​ത്തൂ​ര്‍ അ​വി​നാ​ശി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി വോ​ള്‍​വോ ബ​സും ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സ​നൂ​പി​ന്‍റെ അ​ന്ത്യ​യാ​ത്ര​യി​ല്‍ ജ​ന്മ​ദേ​ശ​മാ​യ തെ​രു കാ​നം ക​ണ്ണീ​ര​ണി​ഞ്ഞു. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം തെ​രു കാ​ന​ത്തെ ഓ​ട്ടോ​ഡ്രൈ​വ​ര്‍ എ​ന്‍.​വി.​ച​ന്ദ്ര​ൻ-​ശ്യാ​മ​ള ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​യ എ​ന്‍.​വി.​സ​നൂ​പി​നെ (29) അ​ന്ത്യ​യാ​ത്ര​യാ​ക്കാ​ൻ ക​ണ്ണീ​രോ​ടെ നാ​ടൊ​ന്നാ​കെ​യെ​ത്തി.
പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ പ​യ്യ​ന്നൂ​രി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം സ​നൂ​പി​ന്‍റെ ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന കാ​നം ബ്ര​ദേ​ഴ്സ് ക്ല​ബി​ലെ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ള്‍ കൂ​ട്ട​നി​ല​വി​ളി​യു​യ​ർ​ന്നു.
മാ​താ​പി​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും സ​നൂ​പി​ന്‍റെ കൂ​ട്ടു​കാ​രെ​യും ആ​ശ്വ​സി​പ്പി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു നാ​ട്ടു​കാ​ർ. ജ​ന​പ്ര​തി​നി​ധി​ക​ളും രാ​ഷ്ട്രീ​യ​നേ​താ​ക്ക​ളു​മു​ള്‍​പ്പെ​ടെ ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ല്‍​പ്പെ​ട്ട​വ​ര്‍ മൃ​ത​ദേ​ഹ​ത്തി​ല്‍ അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ക്കാ​നെ​ത്തി​യി​രു​ന്നു. കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ 82-ാം പി​റ​ന്നാ​ളി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ട സ​നൂ​പി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രും എ​ത്തി​യി​രു​ന്നു.
ജി​ല്ലാ ക​ള​ക്‌​ട​ര്‍ ടി.​വി. സു​ഭാ​ഷ്, രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, ടി.​വി.​രാ​ജേ​ഷ് എം​എ​ല്‍​എ, സി.​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ക​ണ്ടോ​ത്ത് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക വി​കാ​രി ഫാ.​ജോ​ണ്‍ മു​ല്ല​ക്ക​ര തു​ട​ങ്ങി​യ​വ​രും അ​ന്ത്യോ​പ​ചാ​ര​മ​ര്‍​പ്പി​ച്ചു. ക​ണ്ട​ങ്കാ​ളി ഗേ​റ്റി​ന് സ​മീ​പ​ത്തെ സ​മു​ദാ​യ ശ്മ​ശാ​ന​ത്തി​ലാ​ണ് യു​വാ​ക്ക​ള്‍​ക്ക് മാ​തൃ​ക​യാ​യി ജീ​വി​ച്ച സ​നൂ​പി​നെ സം​സ്‌​ക​രി​ച്ച​ത്.
ക​ഴി​ഞ്ഞ മാ​സ​മാ​യി​രു​ന്നു സ​നൂ​പി​ന്‍റെ വി​വാ​ഹം നി​ശ്ച​യി​ച്ച​ത്. ഏ​പ്രി​ല്‍ 11ന് ​വി​വാ​ഹം ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് സ​നൂ​പി​നെ അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ മ​ര​ണം ത​ട്ടി​യെ​ടു​ത്ത​ത്. എം​ടെ​ക് പ​ഠ​ന​ത്തി​നു​ശേ​ഷം ബം​ഗ​ളൂ​രു​വി​ലെ കോ​ണ്ടി​ന​ന്‍റ​ല്‍ ഓ​ട്ടോ​മോ​ട്ടീ​വ് കം​പോ​ണ​ന്‍റ്‌​സ് ഇ​ന്ത്യ​യി​ൽ എ​ൻ​ജി​നി​യ​റാ​യി​രു​ന്ന സ​നൂ​പ് നി​ർ​ധ​ന​കു​ടും​ബ​ത്തി​ന്‍റെ ഏ​ക​പ്ര​തീ​ക്ഷ​യാ​യി​രു​ന്നു. പ​ഠി​ക്കാ​ൻ മി​ടു​ക്ക​നാ​യി​രു​ന്ന സ​നൂ​പി​നെ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഓ​ട്ടോ​ഡ്രൈ​വ​റാ​യ പി​താ​വ് ച​ന്ദ്ര​ൻ പ​ഠി​പ്പി​ച്ച​ത്. മ​ക​നി​ലൂ​ടെ ഏ​റെ സ്വ​പ്നം ക​ണ്ടി​രു​ന്ന ച​ന്ദ്ര​ൻ അ​വ​ന്‍റെ ചേ​ത​ന​യ​റ്റ ശ​രീ​രം വീ​ട്ടു​മു​റ്റ​ത്തെ​ത്തി​യ​പ്പോ​ൾ മാ​റ​ത്ത​ടി​ച്ചു​നി​ല​വി​ളി​ച്ച​ത് എ​ല്ലാ​വ​രെ​യും ക​ണ്ണീ​രി​ലാ​ഴ്ത്തി.