ത​ല​ശേ​രി​യി​ൽ വീ​ട്ടിൽ നിന്ന് 25 പ​വ​നും 30,000 രൂ​പ​യും ക​വ​ർ​ന്നു
Sunday, February 23, 2020 12:16 AM IST
ത​ല​ശേ​രി: ചി​റ​ക്ക​ര കു​ഴി​പ്പ​ങ്ങാ​ട് അ​ട​ച്ചി​ട്ട വീ​ട് കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്നു. കു​ഴി​പ്പ​ങ്ങാ​ട്ടെ ടി.​കെ. റ​മീ​സി​ന്‍റെ മേ​ഫെ​യ​ർ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 30,000 രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. അ​ട​ച്ചി​ട്ട വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ജ​ന​ൽ ഗ്രി​ൽ​സ് അ​റു​ത്തു​മാ​റ്റി അ​ക​ത്തെ​ത്തി​യ മോ​ഷ്ടാ​വ് ഇ​രു​നി​ല വീ​ടി​ന്‍റെ താ​ഴ​ത്തെ​യും മു​ക​ളി​ല​ത്തെ​യും കി​ട​പ്പു​മു​റി​ക​ളി​ലെ​ല്ലാം ക​യ​റി സാ​ധ​ന​ങ്ങ​ൾ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ത്തു​പ​റ​മ്പി​ലു​ള്ള ബ​ന്ധു മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വീ​ടു​പൂ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ൾ അ​വി​ടേ​ക്ക് പോ​യ​താ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ജ​ന​ൽ ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ത​ല​ശേ​രി പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു.