പാ​തി​വ​ഴി​യി​ൽ നി​ർ​മാ​ണംനി​ല​ച്ച ടൗ​ൺ​ഹാ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ കേ​ന്ദ്ര​മാ​യി
Sunday, February 23, 2020 12:18 AM IST
ബ​ദി​യ​ടു​ക്ക: പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി 2004 ല്‍ ​നി​ർ​മാ​ണ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ ടൗ​ണ്‍​ഹാ​ള്‍ കെ​ട്ടി​ടം അ​സ്ഥി​കൂ​ട​ത്തി​ലൊ​തു​ങ്ങി. കെ​ട്ടി​ട​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ താ​വ​ള​മാ​യിമാ​റു​ക​യാ​ണ്.

ബോ​ളു​ക്ക​ട്ട സ്റ്റേ​ഡി​യ​ത്തി​ന​രി​കി​ലാ​യാ​ണ് 35 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മി​ക്കാ​നു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ര​ണ്ടുനി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ തൂ​ണു​ക​ളും ഒ​ന്നാം നി​ല​യു​ടെ ഒ​രുവ​ശ​ത്തെ സ്ലാ​ബി​ന്‍റെ വാ​ർ​പ്പും പൂ​ർ​ത്തി​യാ​കു​ന്പോ​ഴേ​ക്കും പ്ര​വൃ​ത്തി​യി​ല്‍ കൃ​ത്രി​മ​മു​ണ്ടെ​ന്ന് കാ​ട്ടി ഒ​രു വി​ഭാ​ഗം വി​ജി​ല​ന്‍​സ് അ​ധി​കൃ​ത​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​സ്റ്റി​മേ​റ്റി​ന് വി​രു​ദ്ധ​മാ​യി പ്ര​വൃ​ത്തി​യി​ല്‍ കൃ​ത്രി​മം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ക​രാ​റു​കാ​ര​ൻ കൈ​പ്പ​റ്റി​യ അ​ധി​ക​തു​ക തി​രി​ച്ച​ട​യ്ക്കാ​ന്‍ നി​ര്‍​ദേ​ശി​ക്കു​ക​യും കേ​സ് വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലേ​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് ടൗ​ണ്‍ ഹാ​ളി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ച​ത്.

വി​ജി​ല​ന്‍​സ് കോ​ട​തി​യി​ലെ കേ​സ് അ​വ​സാ​നി​ച്ചി​ട്ടും കെ​ട്ടി​ട നി​ർ​മാ​ണം പൂ​ര്‍​ത്തീ​ക​രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. ഇ​പ്പോ​ൾ കാ​ട് മൂ​ടിക്കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു​ഭാ​ഗം സാ​മൂ​ഹ്യ​വി​രു​ദ്ധ​രും മ​ദ്യ​പ​​രും കൈ​യട​ക്കി​യ നി​ല​യി​ലാ​ണ്.