എ​ൽ​എ​സ്എ​സ്-​യു​എ​സ്എ​സ് മാ​തൃ​കാ പ​രീ​ക്ഷ ന​ട​ത്തി
Sunday, February 23, 2020 12:18 AM IST
പ​ട​ന്ന: കെ​പി​എ​സ്ടി​എ ജി​ല്ലാ അ​ക്കാ​ദ​മി​ക് കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​എ​സ്എ​സ്, യു​എ​സ്എ​സ് മാ​തൃ​കാ പ​രീ​ക്ഷ ന​ട​ത്തി. ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 6000ത്തി​ലേ​റെ കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി.

ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ല​യി​ൽ എ​ൽ​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ന് ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ എ​യു​പി സ്കൂ​ളി​ലും യു​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ന് തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്കൂ​ളി​ലു​മാ​ണ് മാ​തൃ​കാ പ​രീ​ക്ഷ ന​ട​ന്ന​ത്.

ഉ​ദി​നൂ​ർ സെ​ൻ​ട്ര​ൽ സ്‌​കൂ​ളി​ൽ ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ടോം​സ​ൺ ടോം ​ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. കെ​പി​എ​സ്ടി​എ ജി​ല്ലാ സെ​ക്ര​ട്ട​റി ജി.​കെ. ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സി. ​സു​രേ​ശ​ൻ, കെ. ​സു​ഗ​ത​ൻ, കെ. ​രാ​ജേ​ഷ്‌​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തൃ​ക്ക​രി​പ്പൂ​ർ സെ​ന്‍റ് പോ​ൾ​സ് എ​യു​പി സ്‌​കൂ​ളി​ൽ ന​ട​ന്ന യു​എ​സ്എ​സ് മാ​തൃ​കാ പ​രീ​ക്ഷ കെ​പി​എ​സ്ടി​എ സം​സ്‌​ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി. ​ശ​ശി​ധ​ര​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. എം.​വി. ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്‌​ഥാ​ന നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം ജി.​കെ. ഗി​രി​ജ, കെ.​വി. വി​നോ​ദ്‌​കു​മാ​ർ, ടോം ​പ്ര​സാ​ദ്‌, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.