ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ ബ​സി​നാ​യി കാ​ത്തി​രി​പ്പ്
Monday, February 24, 2020 1:09 AM IST
ബ​ദി​യ​ഡു​ക്ക: വേ​ന​ല്‍​ച്ചൂ​ടി​ല്‍ ജ​നം വെ​ന്തു​രു​കു​മ്പോ​ള്‍ ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലേ​റ്റാ​ണ് ബ​ദി​യ​ഡു​ക്ക ടൗ​ണി​ലെ​ത്തു​ന്ന സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ ബ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ബ​ദി​യ​ഡു​ക്ക​യി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് വി​ശ്ര​മി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ ഒ​രു ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ല​വി​ലി​ല്ല. നാ​ട്ടു​കാ​രു​ടേ​യും യാ​ത്ര​ക്കാ​രു​ടേ​യും മു​റ​വി​ളി വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടു​വെ​ങ്കി​ലും കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ന് അ​ന്ത്യ​മി​ല്ല. നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്ന ബ​സ്

കാത്തിരിപ്പ് കേന്ദ്രവും ഷോ​പ്പിം​ഗ് കോം​പ്ല​ക്സും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് പൊ​ളി​ച്ചു​മാ​റ്റി. എ​ന്നാ​ല്‍ പ​ക​രം സം​വി​ധാ​നമായുള്ളത് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റി ബാക്കിവച്ച ചെറിയൊരു ഭാഗം മാത്രമാണ്. എന്നാൽ അത് അപര്യാപ്തവുമാണ്. ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ ബ​സ് സ്റ്റാ​ന്‍​ഡ് കോം​പ്ല​ക്സ് നീ​ക്കം​ചെ​യ്തു പു​തി​യ കെ​ട്ടി​ടം പ​ണി തീ​ര്‍​ക്കു​ന്ന​തി​ന് എം​എ​ല്‍​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് ഒ​രു കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ്യാ​പാ​രി​ക​ളോ​ട് വാ​ട​ക​യും കു​ടി​ശി​ക​യും അ​ട​ച്ചു​തീ​ര്‍​ത്തു ക​ട മു​റി​ക​ള്‍ ഒ​ഴി​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്ന് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തി​നെ ചോ​ദ്യം​ചെ​യ്തു ബ​സ് സ്റ്റാ​ന്‍​ഡ് കോം​പ്ല​ക്സി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ്യാ​പാ​രി​ക​ള്‍ വാ​ട​ക കു​ടി​ശി​ക ഒ​ഴി​വാ​ക്കി കി​ട്ടു​ന്ന​തി​ന് കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തോ​ടെ കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തും പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന പ്ര​വൃ​ത്തി നീ​ളു​ക​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക​വ​ര്‍​ഷം അ​വ​സാ​നി​ക്കാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കിനി​ല്‍​ക്കെ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പ​ണി​യു​ന്ന​തി​നാ​യി നീ​ക്കി​വ​ച്ച തു​ക ബ​ദി​യ​ഡു​ക്ക ടൗ​ണ്‍ വി​ക​സ​ന​ത്തി​നാ​യി വ​ക​മാ​റ്റു​ക​യും ചെ​യ്തു.

അ​തി​നി​ടെ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ല്‍ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് വാ​ട​ക കു​ടി​ശി​ക ഒ​ഴി​വാ​ക്കി​കൊ​ണ്ടു കോ​ട​തി​യി​ല്‍ നി​ന്ന് അ​നു​കൂ​ല​മാ​യി വി​ധി വ​രി​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ലേ​ക്ക് അ​ട​ച്ചു​ത്തീ​ര്‍​ക്കു​വാ​നു​ള്ള വാ​ട​ക അ​ട​ച്ചു മു​റി ഒ​ഴി​യു​ക​യും ചെ​യ്ത​തി​നെ തു​ട​ര്‍​ന്നു ക​രാ​ർ ന​ല്‍​കി ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ബ​സ് കാത്തിരിപ്പ്

കേന്ദ്രം പൊ​ളി​ച്ചു നീ​ക്കം​ചെ​യ്തു. ബി​ഒ​ടി അ​ടി​സ്ഥാ​ന​ത്തി​ല്‍ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പ​ണി​യു​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​മ്പോ​ഴും ക​ട​മ്പ​ക​ള്‍ ഏ​റെ​യാ​ണ്.