സൗ​ജ​ന്യ ടൈ​ല​റിം​ഗ് പ​രി​ശീ​ല​നം
Monday, February 24, 2020 1:10 AM IST
ക​ണ്ണൂ​ർ: ത​ളി​പ്പ​റ​ന്പ് റൂ​ഡ്‌​സെ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ഏ​പ്രി​ൽ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കു​ന്ന ഒ​രു മാ​സ​ത്തെ സൗ​ജ​ന്യ ടൈ​ല​റിം​ഗ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള 18 നും 45 ​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യു​വ​തി​ക​ൾ മാ​ർ​ച്ച് 10 നു ​മു​മ്പാ​യി അ​പേ​ക്ഷി​ക്ക​ണം. ഭ​ക്ഷ​ണ​വും താ​മ​സ​സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും താ​മ​സി​ച്ചു പ​ഠി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന. www.rudset.com ലൂ​ടെ ഓ​ൺ​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0460 2226573, 9496611644, 9961336326.

ബഡ്സ് സ്കൂ​ൾ
ജി​ല്ലാ ക​ലോ​ത്സ​വം നടത്തി

പെ​രി​യ: ഞ​ങ്ങ​ൾ​ക്ക് പ​രി​മി​തി​ക​ൾ ഇ​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ബ​ഡ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി "ഫി​ല​മെ​ന്‍റോ 2020' പെ​രി​യ എ​സ്എ​ൻ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ചു. 54 പോ​യി​ന്‍റ് നേ​ടി മു​ളി​യാ​ർ ത​ണ​ൽ ബ​ഡ്സ് സ്കൂ​ൾ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. 29 പോ​യി​ന്‍റ് നേ​ടി മ​ഹാ​ത്മാ മോ​ഡ​ൽ ബ​ഡ്സ് സ്കൂ​ൾ ര​ണ്ടാം​സ്ഥാ​നം നേ​ടി. പു​ല്ലൂ​ർ-​പെ​രി​യ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ര​ദ എ​സ്. നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ഗൗ​രി ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​ടി. സു​രേ​ന്ദ്ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.