ഓ​പ്പ​റേ​ഷ​ൻ സേ​ഫ് സെ​ന്‍റോ​ഫു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Monday, February 24, 2020 1:10 AM IST
കാ​സ​ർ​ഗോ​ഡ്: സ്കൂ​ളു​ക​ളി​ലെ സെ​ന്‍റോ​ഫി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളു​പ​യോ​ഗി​ച്ചു​ള്ള റോ​ഡ് ഷോ​യും ലൈ​സ​ൻ​സി​ല്ലാ​തെ​യും അ​മി​ത​വേ​ഗ​ത്തി​ലും മൂ​ന്നു​പേ​രെ ക​യ​റ്റി​യും അ​മി​ത​ശ​ബ്ദ​ത്തോ​ടു​കൂ​ടി​യ​തു​മാ​യ വാ​ഹ​ന ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി നി​യ​ന്ത്രി​ക്കാ​നു​ള്ള കാ​സ​ർ​ഗോ​ഡ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ഇ. ​മോ​ഹ​ൻ​ദാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് വി​ഭാ​ഗം ഷേ​ണി എ​സ്എ​സ്എ​ച്ച്എ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​ട​ക​യ്ക്കെ​ടു​ത്ത ഒ​രു കാ​റും ഏ​ഴ് ആ​ഡം​ബ​ര ബൈ​ക്കു​ക​ളും പി​ടി​യി​ലാ​യി. ര​ണ്ട് ബൈ​ക്കു​ക​ളും ഒ​രു കാ​റും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ഷേ​ണി സ്കൂ​ൾ അ​ധി​കൃ​ത​ർ മു​ൻ​കൂ​ട്ടി സെ​ന്‍റോ​ഫ് വി​വ​ര​വും വാ​ഹ​ന സ​ജ്ജീ​ക​ര​ണ​വും അ​റി​യി​ച്ച​തി​നാ​ൽ ആ​ണ് കൃ​ത്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ആ​യ​ത്. ഇ​ത്ത​രം അ​പ​ക​ട​ക​ര​മാ​യ ആ​ഘോ​ഷ​ങ്ങ​ൾ ഉ​ണ്ടാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സ്‌​കൂ​ൾ അ​ധി​കൃ​ത​ർ കൃ​ത്യ​മാ​യ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ ക​ർ​ശ​ന​പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നും ആ​ർ​ടി​ഒ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് മോ​ഹ​ൻ​ദാ​സ് അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന​യി​ൽ എം​വി​ഐ​മാ​രാ​യ പി.​വി. ര​തീ​ഷ്, ടി. ​വൈ​കു​ണ്ഠ​ൻ, എ​എം​വി​ഐ​മാ​രാ​യ കെ.​വി. ഗ​ണേ​ശ​ൻ, എം.​വി. പ്ര​ഭാ​ക​ര​ൻ, ജി​ജോ വി​ജ​യ്, പ്ര​വീ​ൺ കു​മാ​ർ എ​ന്നി​വ​രും ഡ്രൈ​വ​ർ മ​നോ​ജ് കു​മാ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.