ഒ​ട​യം​ചാ​ല്‍-​ചെ​റു​പു​ഴ റോ​ഡ് വി​ക​സ​നം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 27ന്
Tuesday, February 25, 2020 1:13 AM IST
രാ​ജ​പു​രം: ഒ​ട​യം​ചാ​ല്‍-​ചെ​റു​പു​ഴ റോ​ഡ് വി​ക​സ​നം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം 27ന് ​വൈ​കു​ന്നേ​രം 4.30ന് ​പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും. 2017-18 വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ൽ ഉ​ള്‍​പ്പെ​ടു​ത്തി 21 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് വി​ക​സ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​ത്. ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ ചെ​റു​പു​ഴ വ​രെ മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്തു വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്.
വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക്, പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഈ ​റോ​ഡ് കാ​ഞ്ഞ​ങ്ങാ​ട്, തൃ​ക്ക​രി​പ്പൂ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തു​മാ​യ പ്ര​ധാ​ന​പ്പെ​ട്ട റോ​ഡാ​ണി​ത്. ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ എ​ട​ത്തോ​ട് വ​രെ 6.5 കി​ലോ​മീ​റ്റ​റും വെ​ള്ള​രി​ക്കു​ണ്ട് മു​ത​ല്‍ ഭീ​മ​ന​ടി വ​രെ​യു​ള്ള ആ​റു കി​ലോ​മീ​റ്റ​റു​മാ​ണ് ഇ​പ്പോ​ൾ മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്യു​ന്ന​ത്. പ​ദ്ധ​തി​യി​ല്‍ 5.5 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്യു​ന്ന​ത്.
ഇ​തി​ൽ 11 ക​ലു​ങ്കു​ക​ളും ഏ​ഴു പൈ​പ്പ് ക​ലു​ങ്കും ഡ്രെ​യിനേ​ജും ഉ​ൾ​പ്പെ​ടും. വ​ള​വു​ക​ള്‍ നി​ക​ത്തി ക​യ​റ്റ​ങ്ങ​ള്‍ കു​റ​ച്ചു​മാ​ണ് റോ​ഡ് വി​ക​സ​നം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തോ​ടെ ഒ​ട​യം​ചാ​ല്‍ മു​ത​ല്‍ ചെ​റു​പു​ഴ വ​രെ പൂ​ര്‍​ണ​മാ​യും മെ​ക്കാ​ഡം ടാ​റിം​ഗ് റോ​ഡാ​യി മാ​റും. ഒ​രു വ​ര്‍​ഷം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്കും. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ന്‍, പി. ​ദാ​മോ​ദ​ര​ന്‍, യു. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ. ​ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.