മ​ന്ത്രി ജി.​ സു​ധാ​ക​ര​ന്‍ നാ​ളെ ജി​ല്ല​യി​ല്‍
Wednesday, February 26, 2020 1:27 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ല്‍ നാ​ളെ ന​ട​ക്കു​ന്ന വി​വി​ധ പൊ​തു​പ​രി​പാ​ടി​ക​ളി​ല്‍ പൊ​തു​മ​രാ​മ​ത്ത്-​ര​ജി​സ്ട്രേ​ഷ​ന്‍​ വകുപ്പ് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ സം​ബ​ന്ധി​ക്കും. രാ​വി​ലെ പ​ത്തി​ന് മ​ഞ്ചേ​ശ്വ​രം സ​ബ് ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം, 11.30 ന് ​ന​വീ​ക​രി​ച്ച ചെ​ര്‍​ക്ക​ള റൗ​ണ്ട് ഉ​ദ്ഘാ​ട​നം, ഉ​ച്ച​യ്ക്ക് 12ന് ​ഉ​ദു​മ-​മു​ല്ല​ച്ചേ​രി പാ​ലം ഉ​ദ്ഘാ​ട​നം, 2.30 ന് ​വേ​ലാ​ശ്വ​ര​ത്ത് ചാ​ലി​ങ്കാ​ല്‍-​വെ​ള്ളി​ക്കോ​ത്ത് റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും. 3.30 ന് ​പൊ​യ്യ​ക്ക​ര​യി​ല്‍ ന​ട​ക്കു​ന്ന ഇ​ട്ട​മ്മ​ല്‍-​പൊ​യ്യ​ക്ക​ര റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ലും 4.30 ന് ​ഒ​ട​യം​ചാ​ലി​ല്‍ ന​ട​ക്കു​ന്ന ഒ​ട​യം​ചാ​ല്‍- ചെ​റു​പു​ഴ റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തി​ലും മ​ന്ത്രി പ​ങ്കെ​ടു​ക്കും. വൈ​കു​ന്നേ​രം 5.15ന് ​ഓ​ര്‍​ക്ക​ള​ത്ത് അ​ച്ചാം​തു​രു​ത്തി -ആ​റി​ല്‍​ക്ക​ട​വ് പാ​ലം നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​നം, വൈ​കു​ന്നേ​രം ആ​റി​ന് ചീ​മേ​നി​യി​ല്‍ ചെ​റു​വ​ത്തൂ​ര്‍-​ചീ​മേ​നി-​ഐ​ടി പാ​ര്‍​ക്ക് റോ​ഡ് നി​ര്‍​മാ​ണ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.