ചി​റ്റാ​രി​ക്കാ​ലി​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​ന​ാകേ​ന്ദ്രം ആ​രം​ഭി​ച്ചു
Wednesday, February 26, 2020 1:27 AM IST
ചി​റ്റാ​രി​ക്കാ​ൽ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി തോ​മാ​പു​രം മേ​ഖ​ല​യും മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ത​ല​ശേ​രി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ പ​രി​ശോ​ധ​നാകേ​ന്ദ്രം ചി​റ്റാ​രി​ക്കാ​ലി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ത്തി​ൽ ഗ​ർ​ഭാ​ശ​യ കാ​ൻ​സ​റി​ന്‍റെ​യും വാ​യി​ലെ കാ​ൻ​സ​റി​ന്‍റെ​യും സ്ത​നാ​ർ​ബു​ദ​ത്തി​ന്‍റെ​യും പ​രി​ശോ​ധ​യ്ന​ക്കു​ള്ള സൗ​ക​ര്യ​മു​ണ്ട്.
എ​ല്ലാമാ​സ​വും ര​ണ്ടാ​മ​ത്തെ​യും നാ​ലാ​മ​ത്തെ​യും ശ​നി​യാ​ഴ്ച​ക​ളി​ൽ രാ​വി​ലെ 10 മു​ത​ൽ 1.30 വ​രെ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന സൗ​ജ​ന്യ​മാ​ണ്.
പ​രി​ശോ​ധ​ന​ാകേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ല​ബാ​ർ കാ​ൻ​സ​ർ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ​ഡോ. സ​തീ​ശ​ൻ ബാ​ല​സു​ബ്ര​മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പ​ന്ത​മ്മാ​ക്ക​ൽ, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, ഫാ. ​ജോ​ർ​ജ് ക​ള​രി​മു​റി​യി​ൽ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, ജോ​സ് പ്ര​കാ​ശ്, ബേ​ബി കോ​ഴി​ക്കോ​ട്, വ​ൽ​സ​മ്മ ടോ​മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.