എ​ന്നു തു​റ​ക്കും ഈ ​ശൗ​ചാ​ല​യം?
Wednesday, February 26, 2020 1:27 AM IST
ബോ​വി​ക്കാ​നം: ബോ​വി​ക്കാ​നം ടൗ​ണി​ലെ പൊ​തുശു​ചി​മു​റി അ​ട​ച്ചു​പൂ​ട്ടി​യ​ത് ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു. മു​ളി​യാ​ർ സി​എ​ച്ച്സി​ക്ക് സ​മീ​പ​മു​ള്ള ശു​ചി​മു​റി​യാ​ണ് മാ​സ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​ത്. നേ​ര​ത്തേ മോ​ട്ടോ​ർ ത​ക​രാ​റി​നെ തു​ട​ർ​ന്നു വെ​ള്ളം ഇ​ല്ലാ​താ​യ​തോ​ടെ​യാ​ണ് ശു​ചി​മു​റി അ​ട​ച്ച​ത്.
എ​ന്നാ​ൽ മോ​ട്ടോ​ർ ന​ന്നാ​ക്കു​ക​യും കെ​ട്ടി​ട​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തി​ട്ടു ര​ണ്ട് മാ​സം ക​ഴി​ഞ്ഞെ​ങ്കി​ലും ജീ​വ​ന​ക്കാ​ര​നെ നി​യ​മി​ച്ചു ശു​ചി​മു​റി തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ട്ടി​ല്ല. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ടൗ​ണി​ലെ​ത്തു​ന്ന​വ​ർ​ക്കും സി​എ​ച്ച്സി​യി​ൽ എ​ത്തു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും പ്രാ​ഥ​മി​ക​കൃ​ത്യം നി​ർ​വ​ഹി​ക്കാ​നു​ള്ള ഏ​ക ആ​ശ്ര​യ​മാ​ണ് ഈ ​ശു​ചി​മു​റി.