കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ക്ക​ത്തോ​ണ്‍ പെ​രി​യ പോ​ളി​ടെ​ക്നി​ക്കി​ല്‍
Wednesday, February 26, 2020 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​സാ​പ്പി​ന്‍റെ കീ​ഴി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഹാ​ക്ക​ത്തോ​ണാ​യ "റീ​ബൂ​ട്ട് കേ​ര​ള' ഹാ​ക്ക​ത്തോ​ണ്‍ ജി​ല്ല​യി​ലും എ​ത്തു​ന്നു. പെ​രി​യ പോ​ളി ടെ​ക്നി​ക്കി​ല്‍ മാ​ര്‍​ച്ച് ആ​റു മു​ത​ല്‍ എ​ട്ടു വ​രെ ന​ട​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ഹാ​ക്ക​ത്തോ​ണി​ല്‍ റ​വ​ന്യൂ, ദു​ര​ന്ത​നി​വാ​ര​ണം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലു​ള്ള പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹാ​രം തേ​ടും.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍​ക്ക് നി​ര്‍​മി​ത​ബു​ദ്ധി​യു​ടെ സ​ഹാ​യ​ത്തോ​ടെ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സം​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന 10 ഹാ​ക്ക​ത്തോ​ണു​ക​ളി​ലൊ​ന്നാ​ണ് ജി​ല്ല​യി​ല്‍ ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത നാ​ല് ആ​ണ്‍​കു​ട്ടി​ക​ളും ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന 30 ടീ​മു​ക​ളാ​ണ് ഹാ​ക്ക​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.
ര​ണ്ടു​ഘ​ട്ട​ങ്ങ​ളാ​യി സം​ഘ​ടി​പ്പി​ച്ചാ​ണ് ഹാ​ക്ക​ത്തോ​ണ്‍ വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്. മാ​ര്‍​ച്ച് ആ​റി​ന് രാ​വി​ലെ ഏ​ഴോ​ടെ ആ​രം​ഭി​ച്ച് അ​ടു​ത്തദി​വ​സം രാ​വി​ലെ ഏ​ഴു​വ​രെ നീ​ളു​ന്ന​താ​ണ് ആ​ദ്യ​ഘ​ട്ടം.
വി​ദ്യാ​ര്‍​ഥി​ക​ള്‍ 24 മ​ണി​ക്കൂ​റി​നി​ട​യി​ല്‍ വി​ശ്ര​മി​ച്ചും രാ​ത്രി​യി​ലെ ഉ​റ​ക്ക​മു​പേ​ക്ഷി​ച്ചും പ്രോ​ഗ്രാ​മിം​ഗും കോ​ഡിം​ഗും ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ങ്കേ​ത​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചു പ്ര​ശ്ന​പ​രി​ഹാ​രം കാ​ണും.
ഇ​തി​ല്‍നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത 15 ബാ​ച്ചു​ക​ള്‍ വീ​ണ്ടും 12 മ​ണി​ക്കൂ​ര്‍ ഹാ​ക്ക​ത്തോ​ണി​ല്‍ പ​ങ്കെ​ടു​ക്കും. ഇ​തി​ല്‍ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ര്‍​ക്ക് യ​ഥാ​ക്ര​മം 50,000 രൂ​പ, 30,000 രൂ​പ, 20,000 രൂ​പ സ​മ്മാ​നി​ക്കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ-​സാ​ങ്കേ​തി​ക സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്ക​മു​ള്ള 18 പേ​ര​ട​ങ്ങു​ന്ന വി​ദ​ഗ്ധ സം​ഘ​മാ​യി​രി​ക്കും ഹാ​ക്ക​ത്തോ​ണ്‍ വി​ല​യി​രു​ത്തി വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ഇ​തി​ന​കം മൂ​ന്ന് ഹാ​ക്ക​ത്തോ​ണു​ക​ള്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി.
കോ​ഴി​ക്കോ​ട് ന​ട​ന്ന ഹാ​ക്ക​ത്തോ​ണി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ടേ​ഷ​നും മ​ല​പ്പു​റ​ത്ത് വി​ദ്യാ​ഭ്യാ​സ​വും തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ഭ്യ​ന്ത​ര​വു​മാ​ണ് വി​ഷ​യ​മാ​യ​ത്.
ഹാ​ക്ക​ത്തോ​ണി​ന് മു​ന്നോ​ടി​യാ​യി ക​ള​ക്ട​റേ​റ്റി​ല്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ബാ​ബു ചെ​യ​ര്‍​മാ​നും പെ​രി​യ പോ​ളി ടെ​ക്നി​ക് പ്രി​ന്‍​സി​പ്പ​ൽ പി.​പി. സോ​ള​മ​ന്‍ ക​ണ്‍​വീ​ന​റാ​യും അ​സാ​പ് ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ രാ​ഹു​ല്‍ വി​ജ​യ​മോ​ഹ​ന്‍ സെ​ക്ര​ട്ട​റി​യാ​യും സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.
ഹാ​ക്ക​ത്തോ​ണി​ന് മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ​യും വ​ള​ണ്ടി​യ​ര്‍​മാ​രു​ടെ​യും സേ​വ​നം ല​ഭ്യ​മാ​ക്കാ​നും എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പു​വ​രു​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു.