കൃഷി ത​ടി​യ​ൻ​കൊ​വ്വ​ലി​ന് ഒരു മത്‌സരമാണ്
Wednesday, February 26, 2020 1:29 AM IST
ഉ​ദി​നൂ​ർ: പ​ച്ച​ക്ക​റി​കൃ​ഷി ചെ​യ്യു​ക എ​ന്ന​ത് ത​ടി​യ​ൻ​കൊ​വ്വ​ലു​കാ​ർ​ക്ക് കൃ​ഷി മാ​ത്ര​മ​ല്ല ആ​രോ​ഗ്യ​ക​ര​മാ​യ ന​ല്ല മ​ത്സ​രം കൂ​ടി​യാ​ണ്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി ഇ​വി​ടെ ഇ​ങ്ങ​നെ​യാ​ണ്. വ്യ​ക്തി​ക​ൾ​ക്കും സം​ഘ​ങ്ങ​ൾ​ക്കും വെ​വ്വേറെ​യാ​ണ് മ​ത്സ​രം. ഇ​ത്ത​വ​ണ വി​ത്തും വ​ള​വും സ​മ്മാ​ന​വു​മെ​ല്ലാം തൃ​ക്ക​രി​പ്പൂ​ർ ല​യ​ൺ​സ് ക്ല​ബാ​ണ് ന​ൽ​കു​ന്ന​ത്.
മൂ​ന്നു​ഘ​ട്ട​മാ​യി പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ലെ ഫാം ​സൂ​പ്ര​ണ്ട് പി.​വി. സു​രേ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി വി​ല​യി​രു​ത്തു​ക​യും ചെ​യ്തു. കൃ​ഷി​ക്കാ​യി മേ​ൽ​നോ​ട്ട​വും നി​ർ​ദേ​ശ​വും കാ​ർ​ഷി​ക കോ​ള​ജി​ന്‍റേ​താ​ണ്. പ​ട​ന്ന പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡാ​യ ത​ടി​യ​ൻ​കൊ​വ്വ​ലി​ലെ ഭൂ​രി​ഭാ​ഗം കു​ടും​ബ​ങ്ങ​ളും മ​ത്സ​ര​ത്തി​ൽ പ​ങ്കാ​ളി​ത്തം വ​ഹി​ച്ചു. ഹ​രി​ത സ​മൃ​ദ്ധി വാ​ർ​ഡ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കൊ​പ്പം എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും പ​ഞ്ചാ​യ​ത്തം​ഗം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. മ​ത്സ​ര​ത്തി​ൽ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ൽ ചു​രു​ങ്ങി​യ​ത് ഒ​രു സെ​ന്‍റ് സ്ഥ​ല​ത്തെ​ങ്കി​ലും വി​വി​ധ ഇ​നം പ​ച്ച​ക്ക​റി​ക​ൾ ജൈ​വ​രീ​തി​യി​ൽ കൃ​ഷി ചെ​യ്യ​ണം. ഗ്രൂ​പ്പ് ഇ​ന​ത്തി​ൽ ചു​രു​ങ്ങി​യ​ത് അ​ഞ്ച് സെ​ന്‍റ് ഇ​ട​ത്തെ​ങ്കി​ലും കൃ​ഷിവേ​ണം. മ​ത്സ​ര​ത്തി​ൽ 105 കു​ടും​ബ​ങ്ങ​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. സം​ഘക്കൃഷി​യി​ൽ 12 ഗ്രൂ​പ്പു​ക​ൾ കൃ​ഷി​യി​റ​ക്കി.
മ​ത്സ​ര വി​ജ​യി​ക​ളെ പ​ട​ന്ന​ക്കാ​ട് കാ​ർ​ഷി​ക കോ​ള​ജി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്നു ക​ണ്ടെ​ത്തി. വ്യ​ക്തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ നി​ഷ ദേ​വ​രാ​ജ​ൻ ഒ​ന്നാം സ്‌​ഥാ​നം നേ​ടി. ടി.​വി. നാ​രാ​യ​ണി ര​ണ്ടും പ്ര​സീ​ത പ്ര​മോ​ദ് മൂ​ന്നും​സ്ഥാ​ന​ത്തി​നും അ​ർ​ഹ​രാ​യി. ഗ്രൂ​പ്പ് വി​ഭാ​ഗ​ത്തി​ൽ ക​ർ​ഷ​ക ജെ​എ​ൽ​ജി ഗ്രൂ​പ്പ് ഒ​ന്നാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. മം​ഗ​ള ജെ​എ​ൽ​ജി ഗ്രൂ​പ്പ് ര​ണ്ടും ഒ​രു​മ പു​രു​ഷ​സം​ഘം മൂ​ന്നും സ്‌​ഥാ​നം നേ​ടി. മാ​ർ​ച്ച് ആ​ദ്യ​വാ​ര​ത്തി​ൽ ന​ട​ക്കു​ന്ന വി​പു​ല​മാ​യ ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും.