ത​നി​മ ബ​ദ​ൽ ഉ​ത്പ​ന്ന​മേ​ള ഇ​ന്നുമു​ത​ൽ
Wednesday, February 26, 2020 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ്പ​ന​യും ഉ​പ​യോ​ഗ​വും സം​സ്ഥാ​ന​ത്ത് നി​രോ​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ദ​ൽ ഉ​ത്പ​ന്ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ൻ കാ​സ​ർ​ഗോ​ഡി​ന്‍റെ​യും കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട മി​നി​സി​വി​ൽ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ഇ​ന്നു​മു​ത​ൽ 28 വ​രെ ബ​ദ​ൽ ഉ​ത്പ​ന്ന​മേ​ള സം​ഘ​ടി​പ്പി​ക്കും. മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്നു​രാ​വി​ലെ 9.30ന് ​ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ നി​ർ​വ​ഹി​ക്കും.