ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ കാ​ൽ​മു​ട്ട് മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം
Thursday, February 27, 2020 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ മു​ട്ടു​മാ​റ്റി വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ വി​ജ​യം. ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ കാ​ല്‍​മു​ട്ട് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഡോ. ​ഗു​രു​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന​ത്. ത​ളി​പ്പ​റ​മ്പ് മ​ഴൂ​ർ സ്വ​ദേ​ശി​നി ആ​സി​യ (55)യ്ക്കാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വു​വ​രു​ന്ന​താ​ണ് ഈ ​ശ​സ്ത്ര​ക്രി​യ.
സം​സ്ഥാ​ന സ​മ​ഗ്ര ആ​രോ​ഗ്യ പ​ദ്ധ​തി​യാ​യ "കാ​സ്പി'​ലൂ​ടെ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യാ​ണ് ചി​കി​ത്സ ന​ട​ന്ന​ത്. രോ​ഗി​യു​ടെ കാ​ൽ​മു​ട്ടി​ന്‍റെ തേ​യ്മാ​നം വ​ന്ന ഭാ​ഗം​മാ​റ്റി പ​ക​രം ടൈ​റ്റാ​നി​യം കോ​ട്ടിം​ഗ് ഉ​ള്ള അ​വ​യ​വം വ​ച്ചാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ​ത്തുദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം രോ​ഗി​ക്ക് സാ​ധാ​ര​ണ​നി​ല​യി​ൽ ന​ട​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. ഡോ. ​സാ​ജു, കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​മ​ഹേ​ഷ്, അ​ന​സ്തെ​റ്റി​സ്റ്റ് ഡോ. ​ര​മ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് ശ​സ്ത്ര​ക്രി​യ പൂ​ർ​ത്തി​യാ​ക്കി​യ​ത്.