സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി; കു​റ്റ​പ​ത്രം ഉ​ട​ന്‍
Thursday, February 27, 2020 1:23 AM IST
കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​രം മി​യാ​പ​ദ​വ് വി​ദ്യാ​വ​ര്‍​ധ​ക ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​ധ്യാ​പി​ക രൂ​പ​ശ്രീ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം സ്കൂ​ളി​ലെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.
കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ സ​ഹ അ​ധ്യാ​പ​ക​ന്‍ വെ​ങ്കി​ട്ട​ര​മ​ണ കാ​ര​ന്ത് (42), സ​ഹാ​യി നി​ര​ഞ്ജ​ന്‍ കു​മാ​റും (23) ഒ​ന്ന​ര മാ​സ​മാ​യി റി​മാ​ന്‍​ഡി​ലാ​ണ്. ഇ​വ​രു​ടെ അ​റ​സ്റ്റി​ന് 90 ദി​വ​സം തി​ക​യു​ന്ന​തി​നു​മു​മ്പ് കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​നാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ നീ​ക്കം.
ക​ഴി​ഞ്ഞ ജ​നു​വ​രി 18 നാ​ണ് രൂ​പ​ശ്രീ​യെ മ​ഞ്ചേ​ശ്വ​രം പെ​ര്‍​വാ​ഡ് ക​ട​പ്പു​റ​ത്ത് മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.