ചെ​മ്മ​ട്ടം​വ​യ​ൽ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡി​ന് 15.8 കോ​ടി അ​നു​വ​ദി​ച്ചു
Thursday, February 27, 2020 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ചെ​മ്മ​ട്ടം​വ​യ​ൽ-​കാ​ലി​ച്ചാ​ന​ടു​ക്കം റോ​ഡ് ര​ണ്ടാം​ഘ​ട്ടം പ്ര​വൃ​ത്തി​ക്ക് 15.80 കോ​ടി ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യ​താ​യി റ​വ​ന്യൂ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.
ആ​ദ്യ​ത്തെ റീ​ച്ച് ഒ​ന്പ​തു കോ​ടി രൂ​പ മു​ട​ക്കി എ​ട്ടു കി​ലോ​മീ​റ്റ​ർ മെ​ക്കാ​ഡം ടാ​ർ ചെ​യ്യു​ന്ന പ്ര​വൃ​ത്തി ന​ട​ന്നു​വ​രു​ന്നു​ണ്ട്.
ഇ​തി​നുപു​റ​മെ​യാ​ണ് കാ​ലി​ച്ചാ​ന​ടു​ക്കം വ​രെ​യു​ള്ള 10.7 കി​ലോ​മീ​റ്റ​ർ റോ​ഡ് മെ​ക്കാ​ഡം ടാ​ർ ചെ​യ്യാ​ൻ 15 കോ​ടി 80 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​ത്.
കോ​ടോം-​ബേ​ളൂ​ർ, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളാ​യ കാ​ലി​ച്ചാ​ന​ടു​ക്കം, താ​യ​ന്നൂ​ർ, എ​ണ്ണ​പ്പാ​റ, പേ​രി​യ, കാ​ഞ്ഞി​ര​പ്പൊ​യി​ൽ, മു​ണ്ടോ​ട്ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളെ ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ആ​ധു​നി​ക നി​ല​വാ​ര​മു​ള്ള റോ​ഡാ​യി​രി​ക്കു​മി​ത്.