ഇ​ട്ട​മ്മ​ൽ-​പൊ​യ്യ​ക്ക​ര റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, February 27, 2020 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഏ​ഴ​ര കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന തീ​ര​ദേ​ശ​ത്തെ ഇ​ട്ട​മ്മ​ൽ-​പൊ​യ്യ​ക്ക​ര റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പൊ​യ്യ​ക്ക​ര​യി​ൽ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും.
മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തീ​ര​പ്ര​ദേ​ശ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നാ​ലു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് പ്ര​സ്തു​ത റോ​ഡ്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, സി. ​കു​ഞ്ഞ​ബ്ദു​ള്ള, കാ​റ്റാ​ടി കു​മാ​ര​ൻ, ക​മ​ലാ​ക്ഷ​ൻ കൊ​ള​വ​യ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.