അ​ക​ലം പാ​ലി​ക്കാ​ൻ അ​രി കു​ഴ​ലി​ലൂ​ടെ
Friday, March 27, 2020 12:14 AM IST
ചെ​റു​പു​ഴ: കൊ​റോ​ണ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​നാ​യി റേ​ഷ​ൻ ക​ട​യി​ൽ പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.

അ​രി​യും സാ​ധ​ന​ങ്ങ​ളും പ്ര​ത്യേ​കം നി​ർ​മി​ച്ച സ്റ്റാ​ൻ​ഡി​ൽ സ്ഥാ​പി​ച്ച പി​വി​സി പൈ​പ്പി​ൽ കൂ​ടി ന​ൽ​കു​ന്ന സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യ​ത്. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​രി​യ​ക്ക​ര റേ​ഷ​ൻ ക​ട​യി​ലാ​ണ് ഇ​ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഒ​ന്നേ​കാ​ൽ മീ​റ്റ​ർ നീ​ളം വ​രു​ന്ന വ​ലി​യ പൈ​പ്പി​ൽ പി​ടി​പ്പി​ച്ചി​ട്ടു​ള്ള ചോ​ർ​പ്പി​ൽ കൂ​ടി ക​ട​യു​ട​മ അ​രി അ​ള​ന്നു​ന​ൽ​കും. വാ​ങ്ങു​ന്ന​യാ​ൾ സ​ഞ്ചി​യി​ൽ അ​രി പി​ടി​ക്ക​ണം. ക​ട​യു​ട​മ സി​ബി. എം.​തോ​മ​സി​ന്‍റെ​യും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി കാ​വാ​ല​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യി​ലാ​ണ് ഇ​തു​ണ്ടാ​ക്കി​യ​ത്.