ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശലം​ഘ​നം: കാസർഗോഡ് ഇ​തു​വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 172 കേ​സു​ക​ള്‍
Saturday, March 28, 2020 11:41 PM IST
കാ​സ​ര്‍​ഗോ​ഡ്: ലോ​ക്ക്ഡൗ​ണ്‍ നി​ര്‍​ദേ​ശം ലം​ഘി​ച്ച​തി​ന് വെ​ള്ളി​യാ​ഴ്ച വ​രെ ജി​ല്ല​യി​ല്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 172 കേ​സു​ക​ള്‍. 206 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 109 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച മാ​ത്രം 34 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 55 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 18 വാ​ഹ​ന​ങ്ങ​ള്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ബേ​ഡ​കം-1, കു​മ്പ​ള-1, ചി​റ്റാ​രി​ക്കാ​ല്‍-2, വി​ദ്യാ​ന​ഗ​ര്‍-5, ബ​ദി​യ​ടു​ക്ക-3, അ​മ്പ​ല​ത്ത​റ-1, മ​ഞ്ചേ​ശ്വ​രം-1, ചീ​മേ​നി-1, ച​ന്തേ​ര-3, മേ​ല്‍​പ്പ​റ​മ്പ്-1, രാ​ജ​പു​രം-2, ആ​ദൂ​ര്‍-1, വെ​ള്ള​രി​ക്കു​ണ്ട്-2, ബേ​ക്ക​ല്‍-7, കാ​സ​ര്‍​ഗോ​ഡ്-3 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.