കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ
Tuesday, March 31, 2020 12:09 AM IST
കാ​സ​ര്‍​ഗോ​ഡ്: വൈ​സ് പ്ര​സി​ഡ​ന്‍റ് ലോ​ക്ക്ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ​തോ​ടെ കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ. ബ​ജ​റ്റ് ഒ​രു​ക്ക​ങ്ങ​ള്‍ നേ​ര​ത്തെ ന​ട​ത്തി​യി​രു​ന്നു​വെ​ങ്കി​ലും കൊ​റോ​ണ​യും ലോ​ക്ക​ഡൗ​ണും ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന് ത​ട​സ​മാ​വു​ക​യാ​യി​രു​ന്നു.
അ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി ബ​ജ​റ്റ് അ​തി​ന്‍റെ രീ​തി​യി​ല്‍ ന​ട​ക്ക​ട്ടെ​യെ​ന്ന് അ​റി​യി​ച്ചു. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​ന്‍ പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്‌. മു​ഹ​മ്മ​ദ് കു​ഞ്ഞി ചാ​യി​ന്‍റ​ടി തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ലീ​മ ഷി​നൂ​ൻ പി​താ​വ് അ​ബ്ദു​ൾ ഖാ​ദ​റി​നെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ല്‍ കാ​ണി​ക്കു​ന്ന​തി​നാ​യി പ​ന്പ്‌​വെ​ലി​ൽ സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​തി​നി​ടെ 23ന് ​അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ലോ​ക്ക്ഡൗ​ണ്‍ പ്രാ​ബ​ല്യ​ത്തി​ല്‍വ​ന്നു. ഇ​തോ​ടെ അ​വി​ടെ കു​ടു​ങ്ങി. തു​ട​ര്‍​ന്നാ​ണ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​മു​ണ്ടാ​യ​ത്. എ​ട്ട​ര കോ​ടി രൂ​പ (8,70,39,008) വ​ര​വും എ​ട്ട​ര കോ​ടി രൂ​പ (8,46,41,000) രൂ​പ ചെ​ല​വും 23,98,008 രൂ​പ നീ​ക്കി​യി​രി​പ്പും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് 20 മി​നി​റ്റ് കൊ​ണ്ടു വാ​യി​ച്ചുതീ​ര്‍​ത്തു. കാ​ര്‍​ഷി​ക മേ​ഖ​ല, കു​ടി​വെ​ള്ളം, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം, പ​ട്ടി​ക ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗം എ​ന്നി​വ​ക്ക് ഊ​ന്ന​ല്‍ ന​ല്‍​കു​ന്ന​താ​യി​രു​ന്നു ബ​ജ​റ്റ്. ചെ​ര്‍​ക്ക​ള​യി​ല്‍ വോ​ളി​ബോ​ള്‍ ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യം സം​യു​ക്ത പ്രോ​ജ​ക്ടി​ന് 50 ല​ക്ഷം രൂ​പ​യും വ​നി​താ വ്യ​വ​സാ​യ പാ​ര്‍​ക്കി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി.