ത​ല​ശേ​രി​യി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Wednesday, April 1, 2020 12:36 AM IST
ത​ല​ശേ​രി: സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ത​ല​ശേ​രി മെ​ഡി​ക്ക​ൽ ക്രൈ​സി​സ് ക​മ്മി​റ്റി തീ​രു​മാ​നപ്ര​കാ​രം ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ അ​ല​ഞ്ഞുതി​രി​യു​ന്ന​വ​രെ​യും യാ​ച​ക​രേ​യും പാ​ർ​പ്പി​ച്ചുകൊ​ണ്ട് എം​ഇ എ​സ് സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പൊ​രു​ക്കി. ജ​ന​മൈ​ത്രി പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, ത​ല​ശേ​രി അ​ത്താ​ഴ​ക്കൂ​ട്ടം, ഷ​ർ​മ്മീ​സ് ബ​ക്ക​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൻ.​അ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ളു​ക​ളെ ക്യാ​മ്പി​ൽ എ​ത്തി​ച്ച​ത്.
വി​വി​ധ സം​ഘ​ട​നാ സ​ന്ന​ദ്ധപ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, വ​സ്ത്രം എ​ന്നി​വ എ​ത്തി​ക്കു​ന്ന​ത്. ഐ​ആ​ർ​പി​സി ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക്യാ​മ്പി​ലെ മു​ഴു​വ​നാ​ളു​ക​ളേ​യും മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ൾ ന​ൽ​കു​ക​യും ചെ​യ്തു. ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഡോ. ​സൗ​ര​ഭി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ് രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച​ത്. ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ ഇ.​എം. മി​ഥു​ൻ​ലാ​ൽ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പി.​പ്ര​ശാ​ന്ത് , ഷ​ർ​മ്മീ​സ് ബ​ക്ക​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ എ​ൻ.​അ​ജേ​ഷ്, പി.​പി. വൈ​ശാ​ഖ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ, ത​ല​ശേ​രി സി​ഐ സ​ന​ൽ​കു​മാ​ർ എ​ന്നി​വ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു.