വ​നി​താ എ​സ്‌​ഐ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു
Wednesday, April 1, 2020 12:36 AM IST
കാ​സ​ര്‍​ഗോ​ഡ്: പു​തി​യ ബ​സ്‌ സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് റോ​ഡ് സു​ര​ക്ഷാ ചു​മ​ത​ല​യി​ല്‍ ഡ്യൂ​ട്ടി ചെ​യ്യു​ക​യാ​യി​രു​ന്ന വ​നി​ത എ​സ്‌​ഐ​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു.
കാ​സ​ര്‍​ഗോ​ഡ് വ​നി​താ സെ​ല്‍ എ​സ്‌​ഐ ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ എം.​എ. ശാ​ന്ത(55)​യു​ടെ കൈ​യി​ലാ​ണ് പൊ​ള്ള​ലേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ഏ​ഴു വ​രെ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഏ​റെ സ​മ​യ​വും റോ​ഡി​ല്‍ ത​ന്നെ ജോ​ലി​ചെ​യ്യേ​ണ്ടി​വ​രു​ന്ന പോ​ലീ​സു​കാ​ര്‍​ക്ക് വേ​ന​ലി​ന്‍റെ കാ​ഠി​ന്യ​മേ​റി​യ​തോ​ടെ സൂ​ര്യാ​ത​പ​ഭീ​ഷ​ണി​യും നേ​രി​ടേ​ണ്ടി​വ​രി​ക​യാ​ണ്.