ന​ഴ്‌​സാ​യി​രു​ന്ന യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ മ​രി​ച്ചു
Wednesday, April 1, 2020 10:16 PM IST
കാ​ഞ്ഞ​ങ്ങാ​ട്: ഡ​ല്‍​ഹി​യി​ല്‍ ന​ഴ്‌​സാ​യി​രു​ന്ന യു​വ​തി ഭ​ര്‍​തൃ​വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍. അ​മ്പ​ല​ത്ത​റ കാ​ലി​ച്ചാം​പാ​റ​യി​ലെ റോ​ഷ​ന്‍റെ ഭാ​ര്യ ശി​ല്പ (26)യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ ജ​ന​ല്‍ ക​മ്പി​യി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ട​ത്. ഉ​ട​നെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

റോ​ഷ​ന്‍റെ പി​താ​വ് ത​ങ്ക​ച്ച​നും അ​മ്മ ചി​ന്ന​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. റോ​ഷ​ന്‍ വി​ദേ​ശ​ത്താ​ണ്. ഏ​ക​മ​ക​ന്‍ ഹെ​യ്ഡ​ന്‍ റോ​ഷ​ന്‍ (ഒ​രു വ​യ​സ്). ചി​റ്റാ​രി​ക്കാ​ല്‍ ഗോ​ക്ക​ട​വി​ലെ വാ​ലു​മ്മ​ല്‍ ക​റി​യാ​ച്ച​ന്‍ - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ്‌​നേ​ഹ, അ​നു എ​ന്നി​വ​ര്‍ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ ശേ​ഷം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​യാ​യി​രു​ന്ന റോ​ഷ​ന്‍റെ സ​ഹോ​ദ​രി റോ​ഷ്‌​നി ര​ണ്ടാ​ഴ്ച മു​മ്പ് മ​രി​ച്ചി​രു​ന്നു.